12 വർഷത്തെ സൗദി ജയിൽ വാസത്തിന് ശേഷം മലയാളിക്ക് മോചനം
റിയാദ്: നീണ്ട 12 വർഷത്തെ ജയിൽ വാസത്തിനു ശേഷം കൊല്ലം പാരിപ്പള്ളി സ്വദേശി സജീർ സൈനുള്ളാബുദ്ദീൻ ജയിൽ മോചിതനായി.
12 വർഷങ്ങൾക്ക് മുംബ് ടാക്സി ട്രൈവറായി സൗദി അറേബ്യയിൽ എത്തിയതായിരുന്നു സജീർ.എന്നാൽ സുലൈമാനിയയിൽ ഉള്ള ഒരു പ്രമുഖ നിർമ്മാണ കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരനായ പാക്കിസ്ഥാൻ പൗരൻ കൊല്ലപ്പെട്ട കേസിൽ സജീറും കൊല്ലം, തിരുവനന്തപുരം സ്വദേശികളായ മറ്റ് നാല് നിരാപാധികളായ മലയാളികളും അറസ്റ്റിലാകുകയായിരുന്നു.
യഥാർത്ഥ പ്രതികളായ മൂന്ന് മലയാളികൾ നിർമ്മാണ കമ്പനിയിലെ പണം അടങ്ങിയ ലോക്കർ തട്ടിയെടുക്കുകയും കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരനായ പാക്കിസ്താനിയെ കൊലപ്പെടുത്തുകയും സജീർ അടക്കമുള്ളവരെ കേസിൽ പെടുത്തുകയും ചെയ്ത് നാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു.
രക്ഷപ്പെട്ട പ്രതികളെ സഹായിച്ചു, കൊലപാതകത്തിനു കൂട്ടു നിന്നു എന്നീ ആരോപണങ്ങളായിരുന്നു സജീറിൻ്റെയും നാലു സുഹൃത്തുക്കളുടെയും മേൽ ഉണ്ടായിരുന്നത്.
തെളിവില്ലാത്തതിനാൽ 3 വർഷം ജയിൽ ശിക്ഷ അനുഭവിച്ചാൽ മതിയെന്നതിനാൽ ഇവർ കുറ്റം സമ്മതിക്കുകയും എന്നാൽ പിനീട് കോടതി ശിക്ഷാ കാലാവധി 12 മുതൽ 16 വർഷം വരെ നീട്ടുകയും ചെയ്യുകയായിരുന്നു.
ചെയ്യാത്ത കുറ്റത്തിനു തടവറയിൽ കഴിയാനായിരുന്നു പിന്നീട് ഇവരുടെ വിധി. സജീറിൻ്റെ കൂടെയുണ്ടായിരുന്ന മറ്റു 3 പേർ ഇതിനകം ജയിൽ മോചിതരായിട്ടുണ്ട്. ഇനി ഈ കേസിൽ കൊല്ലം സ്വദേശി സുൽഫിയാണു ജയിലിലുള്ളത്.
പ്ളീസ് ഇന്ത്യ പ്രവർത്തകരുടെ നിരന്തരമായ പരിശ്രമമായിരുന്നു സജീറിൻ്റെ ജയിൽ മോചനത്തിനു സഹായിച്ചത്. ഇനി ജയിലിൽ കഴിയുന്ന കൊല്ലം സ്വദേശി സുൽഫിയുടെ മോചനത്തിനും തങ്ങൾ ഇടപെടുമെന്ന് പ്ളീസ് ഇന്ത്യ ഭാരവാഹികളായ ലതീഫ് തെച്ചിയും അൻഷാദ് കരുനാഗപ്പള്ളിയും അറിയിച്ചു.
ജയിൽ മോചിതനായ സജീർ ഈ മാസം ആദ്യം നാട്ടിൽ എത്തി. സജീറിൻ്റെ പിതാവ് സജീർ ജയിലിലായ ദു:ഖത്തിൽ അസുഖ ബാധിതനായി 8 വർഷം മുംബ് മരിച്ചിരുന്നു. ഉമ്മയും ഭാര്യയും രണ്ട് പെൺകൂട്ടികളുമടങ്ങിയതാണ് കുടുംബം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa