വേലക്കാരി പ്രസവത്തെത്തുടർന്ന് മരിച്ചു; നവജാത ശിശുവിനെ ഏറ്റെടുത്ത് സൗദി കുടുംബം
തങ്ങളുടെ വിദേശിയായ വേലക്കാരി പ്രസവത്തെത്തുടർന്ന് മരിച്ചപ്പോൾ വേലക്കാരിയുടെ നവജാത ശിശുവിൻ്റെ സംരക്ഷണം ഏറ്റെടുത്ത് സ്പോൺസറും കുടുംബവും.
ബംഗ്ളാദേശ് യുവതിക്ക് ജനിച്ച കുഞ്ഞിനെയാണു സൗദി കുടുംബം തങ്ങളുടെ കുടുംബാംഗത്തെപ്പോലെ പരിഗണിച്ച് ഏറ്റെടുത്ത് വളർത്താൻ തീരുമാനിച്ചത്.
ഗർഭ സംബന്ധമായ പ്രയാസങ്ങളെത്തുടർന്ന് സിസേറിയനു വിധേയയായ യുവതി മരണപ്പെടുകയായിരുന്നു. എന്നാൽ കുട്ടി രക്ഷപ്പെടുകയും ചെയ്തു.
ഇതേ വീട്ടിൽ തന്നെ ജോലി ചെയ്യുന്ന യുവതിയുടെ ബംഗ്ളാദേശുകാരനായ ഭർത്താവ് ഇനി കുഞ്ഞിനെ പോറ്റാൻ എന്ത് ചെയ്യുമെന്ന് ആലോചിച്ച് നിൽക്കുന്നതിനിടെയായിരുന്നു സ്പോൺസറും കുടുംബവും സന്തോഷത്തോടെ കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്തത്.
അതിനു പുറമെ നിലവിൽ സ്പോൺസറുടെ ഭാര്യ തൻ്റെ കുഞ്ഞിനു മുലയൂട്ടുന്നതിനോടൊപ്പം വേലക്കാരിയുടെ കുട്ടിക്കും മുലയൂട്ടുന്നുണ്ടെന്നത് സൗദി കുടുംബത്തിൻ്റെ ഹൃദയ വിശാലത വ്യക്തമാക്കുന്നതാണ്.
തന്റെ കുഞ്ഞിന് വേണ്ടി താൻ എന്ത് ഭക്ഷണ സാധനങ്ങൾ വാങ്ങാനൊരുങ്ങിയാലും അത് തന്റെ ഉത്തരവാദിത്വമാണെന്ന് പറഞ്ഞ് കഫീൽ അത് നിരസിക്കുകയാണെന്നും കുഞ്ഞിന്റെ പിതാവ് പറഞ്ഞു.
പ്രമുഖ സൗദി ചാനലാണ് സ്പോൺസറുടെയും കുടുംബത്തിന്റെയും സ്നേഹത്തിന്റെയും കരുതലിന്റെയും കഥ പുറം ലോകത്തെ അറിയിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa