പെട്രോൾ പമ്പിലെ മലയാളി ജീവനക്കാരനെ വെടി വെച്ച് വീഴ്ത്തി രക്ഷപ്പെട്ട സൗദി പൗരൻ അറസ്റ്റിൽ
വാദി ദവാസിർ: പെട്രോൾ പമ്പിലെ മലയാളി ജീവനക്കാരനെ വെടി വെച്ച് വീഴ്ത്തി രക്ഷപ്പെട്ട 30 വയസ്സിന് മുകളിൽ പ്രായമുള്ള സൗദി പൗരനെ അറസ്റ്റ് ചെയ്തതായി റിയാദ് പ്രവിശ്യാ പോലീസ് അറിയിച്ചു.
റിയാദ് പ്രവിശ്യയിൽ പെട്ട വാദി ദവാസിറിൽ ആഗസ്ത് മാസം 12 ആം തീയതിയായിരുന്നു അക്രമം നടന്നത്. കൊല്ലം നെടുമ്പന കുളപ്പാടം സ്വദേശി മുഹമ്മദിനായിരുന്നു സൗദി പൗരന്റെ വെടിയേറ്റത്.
പമ്പിൽ പിക്കപ്പുമായി എത്തിയ സൗദി പൗരൻ എണ്ണ ഫുൾ ടാങ്ക് അടിക്കുകയും പണം നൽകാതെ പോകാൻ ശ്രമിച്ചപ്പോൾ ചോദിക്കാൻ ചെന്ന മുഹമ്മദിനെ തള്ളിയിട്ട് കടന്ന് കളയുകയും ചെയ്തു.
ശേഷം പ്രതി തിരിച്ച് വന്ന് മുഹമ്മദിനു നേരെ വീണ്ടും തട്ടിക്കയറുകയും മുഹമ്മദിന്റെ മുഖത്തടിക്കുകയും ചെയ്തു.
തുടർന്ന് മുഹമ്മദ് പ്രതിയെ തള്ളി മാറ്റുന്നതും പ്രതി വാഹനത്തിനകത്ത് നിന്ന് മുഹമ്മദിൻ്റെ കാലിനു വെടി വെക്കുന്നതും സിസിടിവി ദൃശ്യത്തിൽ കാണാൻ സാധിക്കുന്നുണ്ട്.
സമീപത്തെ ലോഡ്ജിൽ ജീവനക്കാരനായിരുന്ന മുഹമ്മദ് പെട്രോൾ പമ്പിൽ താത്ക്കാലിക ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു.
തുടക്ക് വെടിയേറ്റു കിടന്ന മുഹമ്മദിനെ മലയാളികൾ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും സർജറിക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. മുഹമ്മദ് സുഖം പ്രാപിച്ച് വരുന്നുണ്ട്.
അറസ്റ്റ് ചെയ്യപ്പെട്ട പ്രതിയെ പ്രാഥമിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പബ്ളിക് പ്രോസിക്യൂഷനു കൈമാറിയിട്ടുണ്ട്.
മുഹമ്മദിനു നേരെ സൗദി പൗരൻ നിറയൊഴിക്കുന്ന വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa