ശക്തമായ പൊടിക്കാറ്റ്; സൗദിയിൽ ഹൈവേ അടച്ചു: വീഡിയോ കാണാം
ദമാം: സൗദിയിലെ കിഴക്കൻ പ്രവിശ്യയിലുണ്ടായ ശക്തമായ പൊടിക്കാറ്റ് അൽ അഹ്സാ-ദമാം റോഡ് അടക്കുന്നതിനു കാരണമായി.
പൊടിക്കാറ്റിൻ്റെ ആധിക്യം കാരണം റോഡിൽ മുന്നോട്ടുള്ള കാഴ്ചകൾ തന്നെ മങ്ങിയതായി അൽ ഇഖ്ബാരിയ പുറത്ത് വിട്ട വീഡിയോ വ്യക്തമാക്കുന്നു.
കിഴക്കൻ പ്രവിശ്യയിലെ ഖോബാർ, ദമാം, ഖതീഫ്, അൽ അഹ്സ, ബഖീഖ് എന്നിവിടങ്ങളിൽ പൊടിക്കാറ്റുണ്ടാകുമെന്ന് നേരത്തെ കാലാവസ്ഥാ നിരീക്ഷണമുണ്ടായിരുന്നു.
ഇന്ന് വൈകുന്നേരം തന്നെ കാറ്റിനു ശമനം ഉണ്ടാകുമെന്നാണു കരുതുന്നത്. അൽ അഹ്സ ദമാം റോഡിലുണ്ടായ പൊടിക്കാറ്റിൻ്റെ വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa