Monday, May 5, 2025
Saudi ArabiaTop Stories

ആടിനെ വളർത്തി ഒരാൾക്ക് മുംബിലും കൈ നീട്ടാതെ കുട്ടികളെ പഠിപ്പിക്കുകയും 6 പെൺകുട്ടികളെ കെട്ടിച്ചയക്കുകയും ചെയ്ത് അഭിമാനത്തോടെ സൗദി വനിത

ഹായിൽ: ഭർത്താവ് മരിച്ച ശേഷം ആടിനെ വളർത്തി അതിൽ നിന്നുള്ള വരുമാനമുപയോഗിച്ച് തൻ്റെ കുടുംബം ഭദ്രമാക്കിയ സൗദി വനിതയെക്കുറിച്ച് സൗദി ചാനൽ അൽ ഇഖ്ബാരിയ പുറത്ത് വിട്ട റിപ്പോർട്ട് ഏറെ ശ്രദ്ധേയമായി.

15 വർഷം മുംബ് തൻ്റെ ഭർത്താവ് മരിച്ചതിനു ശേഷം ആടിനെ വളർത്തൽ ഒരു ഉപജീവന മാർഗമായി തെരഞ്ഞെടുത്തതായിരുന്നു ഉമ്മു നാസർ.

തുടർന്ന് ആടുകൾ അവരുടെ ജീവിതത്തിൻ്റെ ഭാഗമായി മാറി. ആടുകളെ തൻ്റെ കുടുംബാംഗത്തെ പോലെയാണു കരുതുന്നതെന്നാണു ഇവർ പറയുന്നത്.

ആടുകളെ വളർത്തുന്നതിൽ നിന്ന് ലഭിക്കുന്ന വരുമാനങ്ങൾ ഉപയോഗിച്ച് തൻ്റെ വീടിൻ്റെ വാടക കൊടുക്കാനും കുട്ടികളെ യൂണിവേഴ്സിറ്റി തലം വരെ പഠിപ്പിക്കാനും ജോലി നേടാൻ സഹായിക്കാനും സാധിച്ചതായി അവർ പറയുന്നു.

അതോടൊപ്പം തൻ്റെ 6 പെൺകുട്ടികളെ മാന്യമായ രീതിയിൽ തന്നെ വിവാഹം ചെയ്തയക്കാനും ആടിനെ വളർത്തുന്നതിൽ നിന്നുള്ള വരുമാനത്തിൽ നിന്ന് സാധിച്ചിട്ടുണ്ട്.

ഒരാൾക്ക് മുംബിലും കൈ നീട്ടാതെ ആടിനെ വളർത്തിയതിൽ നിന്ന് ലഭിച്ച വരുമാനം കൊണ്ട് മാത്രം ഇതെല്ലാം നിർവ്വഹിക്കാൻ സാധിച്ചുവെന്നത് ഏറെ ശ്രദ്ധേയമാണ്.

നേരത്തെ തൻ്റെ കുട്ടികൾക്ക് വേണ്ടി കാർ വാങ്ങിയ ഉമ്മു നാസർ ഇപ്പോൾ തനിക്ക് വേണ്ടിത്തന്നെ ഒരു കാർ വാങ്ങാനുള്ള ഒരുക്കത്തിലാണുള്ളത്, അതും ആടിനെ വളർത്തിക്കിട്ടിയ വരുമാനം കൊണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്