വിദേശത്തുള്ളവർക്ക് അബ്ഷിറിൽ രെജിസ്റ്റർ ചെയ്ത നമ്പർ മാറ്റാനാകില്ല; ഇമ്യൂൺ ആയ ശേഷം തവക്കൽനാ ആപ് പ്രവർത്തിപ്പിക്കാൻ സാധിക്കാതെ സൗദിയിലേക്ക് യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിദേശത്തുള്ളവരുടെ അബ്ഷിറിൽ രെജിസ്റ്റർ ചെയ്ത നംബർ മാറ്റാനാകില്ലെന്ന് തവക്കൽനാ ഒരു ചോദ്യത്തിനുള്ള മറുപടിയായി വിശദീകരിച്ചു.
ഇതോടെ നാട്ടിൽ ഉള്ള സൗദി മൊബൈൽ നംബർ കട്ടായ പല പ്രവാസികൾക്കും തവക്കൽനായിൽ ഇമ്യൂൺ ആയാൽ പോലും തവക്കൽനാ ആപ് ഓപൺ ചെയ്യാൻ സാധിക്കാതെ വരും.
ഈ സാഹചര്യത്തിൽ സൗദിയിൽ 5 ദിവസത്തെ ക്വാറൻ്റീൻ ഒഴിവാക്കിക്കൊണ്ട് സൗദിയിലേക്ക് യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന ഇമ്യൂൺ ആയ, തവക്കൽനാ ആപ് ഇല്ലാത്ത പ്രവാസികൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക.
സൗദിയിലേക്ക് പോകാൻ തവക്കൽനാ ആപ് നിർബന്ധം ഇല്ല. മുഖീമിൽ സൗദിയിലേക്ക് പ്രവേശിക്കുന്നതിനു മുംബ് രെജിസ്റ്റർ ചെയ്യാനായി ഉപയോഗിക്കുന്ന ലിങ്കായ https://muqeem.sa/#/vaccine-registration/register-resident?type=VaccinatedResident ക്ളിക്ക് ചെയ്യുംബോൾ കാണുന്ന നിർദ്ദേശങ്ങളിൽ എട്ടാമത്തെ നിർദ്ദേശത്തിൽ ഇത് വായിക്കാൻ സാധിക്കും.
സൗദിയിലേക്ക് വരുന്നതിനു മുംബ് തവക്കൽനാ ആപ് ഡൗൺലോഡ് ചെയ്യണമെന്നും സൗദിയിലെത്തിയ ശേഷം തവക്കൽനാ രെജിസ്റ്റർ ചെയ്യണമെന്നുമാണു അതിൽ പറഞ്ഞിട്ടുള്ളത്.
അത് കൊണ്ട് തന്നെ നിലവിൽ സൗദിയിലേക്ക് പോകുന്ന തവക്കൽനാ ആപ് ഇല്ലാത്ത പ്രവാസികൾ മറ്റു രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് പ്രവേശിക്കുന്ന സമയം ഏതെങ്കിലും ഉദ്യോഗസ്ഥൻ തവക്കൽനാ ആപ് കാണണമെന്ന് നിർബന്ധം പറഞ്ഞാൽ കാണിച്ച് കൊടുക്കുന്നതിനായി ഈ നിർദ്ദേശങ്ങളുടെ ഒരു പ്രിൻ്റ് കയ്യിൽ സൂക്ഷിക്കുകയും ആവശ്യമെങ്കിൽ കാണിച്ച് കൊടുക്കാവുന്നതും ആണ് .
നിലവിൽ ക്വാറൻ്റീൻ ഒഴിവാക്കി യാത്ര ചെയ്യാൻ തവക്കൽനാ ആപ്പ് ആക്റ്റീവ് അല്ലാതിരിക്കുകയും എന്നാൽ തവക്കൽനാ സിസ്റ്റത്തിൽ ഇമ്യൂൺ ആകുകയും ചെയ്തവർക്ക് സ്വീകരിക്കാവുന്ന ഒരു പ്രായോഗിക രീതി മാത്രമാണു മുകളിൽ പരാമർശിച്ചത്. അത് ഔദ്യോഗിക നിർദ്ദേശമല്ലെന്ന് പ്രത്യേകം ഓർക്കുക.
സൗദിയിലെത്തിയ ശേഷം പുതിയ നംബർ എടുത്ത് കിയോസ്ക് മെഷീനിൽ പോയി അബ്ഷിർ നംബർ മാറ്റി തവക്കൽനായിലും രെജിസ്റ്റ്രേഷനും അപ്ഡേഷനും പൂർത്തിയാക്കുകയും ചെയ്യാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa