ഇടയന് അക്ഷാരാഭ്യാസം പകർന്ന് സ്വന്തം കഫീൽ
അൽജൗഫ്: സകാകയിലെ ഒരു ഇടയന് സ്വന്തം കഫീൽ തന്നെ അക്ഷരാഭ്യാസം പകർന്ന് കൊടുക്കുന്ന സംഭവം സൗദി മീഡിയകൾ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തു.
മുജാഹിദ് എന്ന തൻ്റെ തൊഴിലാളിക്ക് അക്ഷരാഭ്യാസമില്ലെന്ന തിരിച്ചറിവ് തന്നെ അത്ഭൂതപ്പെടുത്തിയെന്നും അത് കൊണ്ട് തന്നെ ഫാമിൽ തന്നെ ക്ളാസ് റൂം ഒരുക്കി അദ്ധ്യാപനവുമായി മുന്നോട്ട് പോകുകയാണെന്നും സ്പോൺസറായ മുഹമ്മദ് അൽ മുഫറഹ് അറിയിച്ചു.
ഈ അദ്ധ്യയന വർഷത്തിൽ തന്നെ സ്കൂളുകളിലെ പഠന സിസ്റ്റത്തോടൊപ്പം മുജാഹിദിനും ക്ളാസ് നൽകുകയാണിപ്പോൾ അദ്ധ്യാപകൻ കൂടിയായ സ്പോൺസർ.
മുജാഹിദിനു പേന പിടിപ്പിക്കുന്നതിൽ പ്രാപ്തനാക്കാനായി ആദ്യം കളറിംഗും മറ്റും നൽകുകയായിരുന്നു ചെയ്തത്.
ലുഗതീ എന്ന പുസ്തകം വഴി അക്ഷരങ്ങളും മറ്റും പഠിപ്പിക്കാനും സാധിച്ചുവെന്നും സ്പോൺസർ അഭിമാനത്തോടെ പറയുന്നു.
മുജാഹിദ് പഠനത്തിൽ മുന്നേറുന്നുണ്ടെന്നും സ്വന്തം പേരും മറ്റും എഴുതാൻ പഠിച്ചുവെന്നും ഖുർആൻ ആയതുകൾ പാരായണം ചെയ്യാൻ സാധിക്കുന്നുണ്ടെന്നും സോഷ്യൽ മീഡിയ ഉപയോഗിക്കാൻ പഠിച്ചുവെന്നും മുഹമ്മദ് മുഫ്റഹ് വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa