സൗദിയിലുള്ളവർക്ക് തിങ്കളാഴ്ച മുതൽ നടന്ന് സമ്മാനം വാങ്ങാൻ അവസരം
ജിദ്ദ: സൗദി നാഷണൽ ഡേയോടനുബന്ധിച്ച് സൗദി സ്പോർട്സ് ഫോർ ആൾ ഫെഡറേഷൻ ഹാഫ് മാരത്തൺ സംഘടിപ്പിക്കുന്നു.
സ്വദേശികൾക്കും വിദേശികൾക്കും പങ്കെടുക്കാവുന്ന ഹാഫ് മാരത്തൺ സെപ്തംബർ 20 തിങ്കളാഴ്ച മുതലാണ് ആരംഭിക്കുക.
പത്ത് ദിവസമാണ് മാരത്തൺ പിരീഡ്. ആർക്കും എവിടെ വെച്ചും ഓടുകയോ നടക്കുകയോ ഹൈകിംഗ് നടത്തുകയോ ചെയ്ത് മാരത്തണിൽ ഭാഗമാകാം.
https://my.raceresult.com/178713/ എന്ന ലിങ്കിൽ ക്ളിക്ക് ചെയ്തായിരിക്കണം മാരത്തണിൽ ഭാഗമാകുന്നതിനായി രെജിസ്റ്റ്രേഷൻ പൂർത്തിയാക്കേണ്ടത്.
മുതിർന്നവർക്ക് 21.1 കിലോമീറ്ററും കുട്ടികൾക്ക് 10 കിലോമീറ്ററുമാണു പൂർത്തിയാക്കേണ്ടതെന്ന് സൈറ്റിൽ വ്യക്തമാക്കുന്നുണ്ട്.
എല്ലാവർക്കും സർട്ടിഫിക്കറ്റും ഫിനിഷ് ചെയ്യുന്നവർക്ക് മെഡലും ഭാഗ്യവാന്മാർക്ക് റാഫിൾ ഡ്രോയിൽ സമ്മാനവും ലഭിക്കും.
ഫിറ്റ്നസ് ആപോ മൊബൈലോ ഉപയോഗിച്ചായിരിക്കണം ആക്റ്റിവിറ്റീസ് റെക്കോർഡ് ചെയ്യേണ്ടത്. നടന്ന ദൂരവും സമയവും സ്ക്രീൻ ഷോടെടുത്ത് അപ് ലോഡ് ചെയ്യണം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa