Saturday, November 23, 2024
Saudi ArabiaTop Stories

തൊഴിലാളികളുടെ മുടങ്ങിയ ശമ്പളവും ആനുകുല്യങ്ങളും വീണ്ടെടുത്ത് നൽകി സൗദി മാനവ വിഭശേഷി മന്ത്രാലയം

ഖസീം : ഖസീം മേഖലയിലെ മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ ശാഖ തൊഴിലാളികളുടെ അവകാശങ്ങളും കാലതാമസം നേരിടുന്ന വേതനവും വീണ്ടെടുക്കാൻ കഴിഞ്ഞതായി അറിയിച്ചു.

സെപ്തംബർ 12 നും 16 നും ഇടയിൽ 3,63,335 റിയാലാണ് അധികൃതർ വീണ്ടെടുത്ത് നൽകിയത്. തൊഴിലുടമകളുമായി സൗഹാർദ്ദപരമയ ചർച്ചകൾ നടത്തിയാണൂ കുടിശ്ശികകൾ വീണ്ടെടുക്കാൻ സാധിച്ചത്.

ആഗസ്റ്റ് മാസത്തിൽ സെറ്റിൽമെന്റ് ഡിപ്പാർട്ട്മെന്റിന് ഏകദേശം 902 അഭ്യർത്ഥനകൾ ലഭിച്ചു എന്ന് മന്ത്രാലയത്തിന്റെ ബ്രാഞ്ച് ഡയറക്ടർ ജനറൽ ഡോ. ഫഹദ് അൽ മുത്തലഖ് പറഞ്ഞു.

നിയമാനുസൃതമായ കാരണമില്ലാതെ തൊഴിലാളികളുടെ അവകാശങ്ങൾ അനുവദിക്കുന്നതിൽ കാലതാമസം വരുത്തരുതെന്ന് അദ്ദേഹം എല്ലാ സ്ഥാപനങ്ങളോടും ആഹ്വാനം ചെയ്തു

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്