Saturday, November 23, 2024
Saudi ArabiaTop Stories

സൗദി സിവിൽ ഏവിയേഷൻ്റെ പുതിയ സർക്കുലറുകളുടെ പശ്ചാത്തലത്തിൽ സൗദി പ്രവാസികൾ ഉയർത്തുന്ന പത്ത് സംശയങ്ങളും ഉത്തരങ്ങളും

സൗദിയിലേക്കുള്ള യാത്രാ നിബന്ധനകളിൽ സൗദി സിവിൽ ഏവിയേഷൻ പുതിയ അപ്ഡേഷനുകൾ കൊണ്ട് വന്നതോടെ പുതിയ നിബന്ധനകളുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങളാണു പ്രവാസികൾ അറേബ്യൻ മലയാളിയോട് ദിവസവും ഉന്നയിക്കുന്നത്. അത്തരം ചോദ്യങ്ങളും മറുപടികളും താഴെ കൊടുക്കുന്നു.

1.സൗദിയിൽ നിന്ന് ഒരു ഡോസ് വാക്സിനെടുത്ത് നാട്ടിൽ വന്നയാൾ നാട്ടിൽ നിന്ന് ഒരു ഡോസ് കൂടെ സ്വീകരിച്ചില്ലെങ്കിൽ തിരികെ പോകുന്ന സമയം സൗദിയിൽ 5 ദിവസം ക്വാറൻ്റീൻ ആവശ്യമുണ്ടോ?

തവക്കൽനായിൽ ഇമ്യൂൺ ആണെങ്കിൽ അല്ലെങ്കിൽ മുഖീം രെജിസ്റ്റ്രേഷൻ പൂർത്തിയാക്കിയതിൻ്റെ രേഖയുണ്ടെങ്കിൽ അവർക്ക് സൗദിയിൽ 5 ദിവസം ക്വാറൻ്റീൻ ആവശ്യമില്ല. മുഖീമിലെ https://muqeem.sa/#/vaccine-registration/register-resident?type=VaccinatedResident എന്ന ലിങ്കിൽ പോയി സൗദിയിലിറങ്ങാനുള്ള വിവരങ്ങൾ പൂരിപ്പിക്കാൻ സാധിക്കുന്നുണ്ടെങ്കിൽ അയാൾ ഇമ്യൂൺ ആണെന്ന് തീർച്ചപ്പെടുത്താം.

2.തവക്കൽനാ ആപ് പ്രവർത്തിപ്പിക്കാൻ സാധിക്കാത്ത അല്ലെങ്കിൽ ആപിൽ രെജിസ്റ്റർ ചെയ്യാൻ സാധിക്കാത്ത ഒരാൾക്ക് സൗദിയിലിറങ്ങുന്ന സമയം 5 ദിവസംക്വാറൻ്റീൻ ആവശ്യമുണ്ടോ?

സൗദി സിവിൽ ഏവിയേഷൻ്റെ പുതിയ സർക്കുലർ പ്രകാരം സൗദിയിലേക്കുള്ള യാത്രക്കാർ ഒന്നുകിൽ തവക്കൽനാ ആപിലെ ഇമ്യൂൺ സ്റ്റാറ്റസോ അല്ലെങ്കിൽ സൗദി ആരോഗ്യ മന്ത്രാലയത്തിൽ വാക്സിൻ രെജിസ്റ്റർ ചെയ്തിട്ടുള്ളതിൻ്റെ തെളിവായ മുഖീമിലെ രെജിസ്റ്റ്രേഷനോ കാണിച്ചാൽ വിമാനത്തിൽ കയറാൻ സാധിക്കും. അവർക്ക് സൗദിയിൽ 5 ദിവസം ക്വാറൻ്റീൻ വേണ്ട. https://muqeem.sa/#/vaccine-registration/register-resident?type=VaccinatedResident എന്ന ലിങ്കിൽ പോയി ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് രെജിസ്റ്റ്രേഷൻ പൂർത്തിയാക്കി പ്രിൻ്റ് കയ്യിൽ സുക്ഷിക്കുകയാണു വേണ്ടത്.

3.നാട്ടിൽ നിന്ന് തവക്കൽനാ ആപ് ഡൗൺലോഡ് ചെയ്യേണ്ടതുണ്ടോ? ആപിൽ രെജിസ്റ്റ്രേഷൻ എപ്പോഴാണു പൂർത്തിയാക്കുക.

നേരത്ത തവക്കൽനാ രെജിസ്റ്റ്രേഷൻ പൂർത്തിയാക്കാത്തവർക്കും അബ്ഷിർ നംബർ നഷ്ടപ്പെട്ടവർക്കും നാട്ടിൽ നിന്ന് തവക്കൽനാ ആപിൽ പുതുതായി രെജിസ്റ്റർ ചെയ്യാൻ സാധിക്കില്ല. ഇവർ സൗദിയിൽ പോകുന്നതിനു മുംബ് തവക്കൽനാ ആപ് ഡൗൺലോഡ് ചെയ്ത് വെക്കുകയും സൗദിയിലെത്തിയ ശേഷം 8 മണിക്കൂറിനുള്ളിൽ ആപ് രെജിസ്റ്റ്രേഷൻ പൂർത്തിയാക്കുകയും ചെയ്താൽ മതി. യാത്രക്ക് മുഖീം പ്രിൻ്റ് മാത്രം മതി. വാക്സിൻ സർട്ടിഫിക്കറ്റുകളൂം കയ്യിൽ കരുതുക.

4. ഒരാൾ നാട്ടിൽ നിന്ന് തവക്കൽനായിൽ ഇമ്യൂൺ ആകാനായി അപേക്ഷിക്കേണ്ടത് എങ്ങനെ? ഏത് വെബ്സൈറ്റിൽ?

സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ https://eservices.moh.gov.sa/CoronaVaccineRegistration/ എന്ന സൈറ്റിൽ നാട്ടിൽ നിന്നെടുത്ത വാക്സിൻ സർട്ടിഫിക്കറ്റുകളും പാസ് പോർട്ട് കോപിയും അപ് ലോഡ് ചെയ്താണു വാക്സിൻ രെജിസ്റ്റ്രേഷനായി അപേക്ഷിക്കേണ്ടത്. രെജിസ്റ്റ്രേഷൻ അപ്രൂവ് ആയാൽ സ്വാഭാവികമായും തവക്കൽനാ സിസ്റ്റത്തിൽ ഇമ്യൂൺ ആകും. ഇതിൻ്റെ പൂർണ്ണ രൂപങ്ങൾ അറേബ്യൻ മലയാളി നേരത്തെ വിശദീകരിച്ചിട്ടുണ്ട്.

5.സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ സൈറ്റിൽ വാക്സിൻ രെജിസ്റ്റ്രേഷൻ നടത്താനായി അപേക്ഷിച്ചത് അപ്രൂവ് ആയിട്ടുണ്ടോ എന്ന് തവക്കൽനാ ആപ് പ്രവർത്തിക്കാത്തവർക്ക് എങ്ങനെ അറിയാൻ സാധിക്കും ?

https://eservices.moh.gov.sa/CoronaVaccineRegistration/ എന്ന സൈറ്റിൽ ഒന്ന് കൂടെ അപേക്ഷിക്കാൻ ശ്രമിച്ചാൽ സ്റ്റാറ്റസ് അറിയാം. അപേക്ഷ തള്ളിയിട്ടുണ്ടെങ്കിൽ വീണ്ടും അപേക്ഷിക്കാൻ സാധിക്കും. https://muqeem.sa/#/vaccine-registration/register-resident?type=VaccinatedResident എന്ന ലിങ്കിൽ ഇഖാമ നംബറും ഡേറ്റ് ഓഫ് ബർത്തും നൽകിയാൽ മറ്റു വിവരങ്ങൾ പൂരിപ്പിക്കാനായി അടുത്ത പേജിലേക്ക് പോകാനായി സാധിക്കുന്നുണ്ടെങ്കിലും ഇമ്യൂൺ ആയെന്ന് ഉറപ്പിക്കാം.

6.വാക്സിൻ തീരെ എടുക്കാത്തവർക്കും സൗദി അംഗീകരിക്കാത്ത വാക്സിൻ എടുക്കാത്തവർക്കും സൗദിയിലേക്ക് പോകാൻ സാധിക്കില്ലേ ?

സാധിക്കും. ഇവർ സൗദിയിൽ പ്രവേശിക്കുന്നതിൻ്റെ മുംബ് സൗദിയിൽ 5 ദിവസം ഹോട്ടൽ ക്വാറൻ്റീനിൽ കഴിയാനുള്ള പാക്കേജ് പർച്ചേസ് ചെയ്യണം. അതോടൊപ്പം സൗദിയിലിറങ്ങുന്നതിൻ്റെ മുംബ് വാക്സിനെടുക്കാത്തവർക്കുള്ള മുഖീം ലിങ്കിലും രെജിസ്റ്റർ ചെയ്യേണ്ടതുണ്ട്. വാക്സിനെടുക്കാത്ത ഇഖാമയുള്ളവർ https://muqeem.sa/#/vaccine-registration/register-resident?type=NotVaccinatedResident എന്ന ലിങ്കിലും വാക്സിനെടുക്കാത്ത പുതിയ വിസക്കാരും വിസിറ്റിംഗ് വിസക്കാരും https://muqeem.sa/#/vaccine-registration/register-visitor?type=NotVaccinatedVisitor എന്ന ലിങ്കിലും രെജിസ്റ്റർ ചെയ്യുക.

7.സൗദി അംഗീകൃത വാക്സിനെടുത്ത പുതിയ വിസക്കാരും വിസിറ്റിംഗ് വിസക്കാരും തവക്കൽനായിൽ രെജിസ്റ്റർ ചെയ്യേണ്ടതുണ്ടോ ? അവർ എന്ത് രേഖയാണു കരുതേണ്ടത് ?

ഇവർക്ക് തവക്കൽനാ രെജിസ്റ്റ്രേഷൻ നടാത്താൻ സാധിക്കില്ല. അത് കൊണ്ട് തന്നെ ആവശ്യവുമില്ല. എന്നാൽ ഇവർ സൗദിയിൽ പ്രവേശിക്കുന്നതിൻ്റെ 72 മണിക്കൂർ മുംബ് https://muqeem.sa/#/vaccine-registration/register-visitor?type=VaccinatedVisitor എന്ന ലിങ്കിൽ രെജിസ്റ്റർ ചെയ്ത് പ്രിൻ്റ് കയ്യിൽ കരുതുക. വാക്സിൻ സർട്ടിഫിക്കറ്റുകളൂം കയ്യിൽ കരുതുക.

8.വാക്സിനെടുക്കാത്ത 18 വയസ്സിനു താഴെയുള്ളവർക്ക് സൗദിയിലിറങ്ങുന്ന സമയം ഹോട്ടൽ ക്വാറൻ്റീൻ ആവശ്യമുണ്ടോ ?

വാക്സിനെടുക്കാത്ത 18 വയസ്സിനു താഴെയുള്ളവർ സൗദിയിലിറങ്ങി 5 ദിവസം ഹോം ക്വാറൻ്റീനിൽ കഴിഞ്ഞാൽ മതി. ഇവർക്ക് ഹോട്ടൽ ക്വാറൻ്റീൻ ആവശ്യമില്ല.

9.സൗദിയിൽ നിന്ന് ഒരു ഡോസ് സ്വീകരിക്കുകയും നാട്ടിൽ നിന്ന് ഒരു ഡോസ് സ്വീകരിക്കുകയും ചെയ്തയാൾക്ക് തവക്കൽനായി ഫുൾ ഇമ്യൂൺ ആകാൻ എന്ത് ചെയ്യണം.

നേരത്തെ പരാമർശിച്ച പോലെ ആരോഗ്യ മന്ത്രാലയത്തിൻ്റെ സൈറ്റിൽ തന്നെ അപേക്ഷിക്കുക. ആദ്യ ഡോസിൻ്റെ പ്രൂഫ് നാട്ടിലെ വാക്സിൻ്റെ കൂടെ സമർപ്പിക്കുക.

10.സൗദിയിൽ നിന്ന് കൊറോണ ബാധിച്ച ശേഷം ഒരു ഡോസ് സ്വീകരിച്ച് തവക്കൽനായിൽ ഫുൾ ഇമ്യൂൺ ആയ ഒരാൾക്ക് നാട്ടിൽ നിന്ന് സൗദിയിലേക്ക് നേരിട്ട് പോകാൻ സാധിക്കുമോ?

സാധിക്കില്ല. സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ തന്നെ സ്വീകരിക്കേണ്ടതുണ്ട്. അത്തരക്കാർക്ക് മാത്രമേ നാട്ടിൽ നിന്ന് നേരിട്ട് പറക്കാൻ സാധിക്കൂ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്