Thursday, September 26, 2024
Kerala

അസമിലെ പോലിസ് കൂട്ടക്കൊല; കോഴിക്കോട്ട് യൂത്ത് ലീഗിന്റെ പ്രതിഷേധം

കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണം :
മുനവ്വറലി ശിഹാബ് തങ്ങൾ

കോഴിക്കോട് : ഭൂമി ഒഴിപ്പിക്കലിന്റെ പേരിൽ അസമിലെ പോലിസ് നടത്തുന്ന
കൂട്ടക്കൊല രാജ്യത്തിന്‌ അപമാനമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.
അസമിലെ കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ്കോഴിക്കോട് കിഡ്സൻ കോർണറിൽ നടത്തിയ ‘പ്രതിഷേധ ചത്വരം’ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അസമിലെ ബി.ജെ. പി ഗവർമെന്റ് ന്യൂനപക്ഷങ്ങളെയും ദളിതുകളെയും ദ്രോഹിച്ചു കൊണ്ടിരിക്കുകയാണ്. മനുഷ്യത്വ രഹിത പ്രവർത്തിയിൽ
അസം മുഖ്യമന്ത്രി മാപ്പ് പറയണം. കുറ്റക്കാരായ പോലിസ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും തങ്ങൾ ആവശ്യപ്പെട്ടു.
കോഴിക്കോട് ജില്ല യൂത്ത് ലീഗ് പ്രസിഡന്റ് മിസ്അബ് കീഴരിയൂർ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ.ഫൈസൽ ബാബു മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ്, സെക്രട്ടറി ആഷിക് ചെലവൂർ, ദേശീയ നിർവാഹക സമിതി അംഗം സികെ ശാക്കിർ, എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് പിവി സാജു, സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ പ്രസംഗിച്ചു. യൂത്ത് ലീഗ്
ജില്ല ജനറൽ സെക്രട്ടറി ടി മൊയ്ദീന്‍ കോയ സ്വാഗതവും ട്രഷറർ കെ.എം.എ റഷീദ് നന്ദിയും പറഞ്ഞു. എസ്.വി ഷൗലിക്, ഷഫീക് അരക്കിണർ, സ്വാഹിബ് മുഹമ്മദ്‌, സിറാജ് കിണാശ്ശേരി, സുബൈർ വെള്ളിമാട്കുന്ന് നേതൃത്വം നൽകി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്