Friday, September 27, 2024
Saudi ArabiaTop Stories

1000 റിയാലിനു താഴെയുള്ള പർച്ചേസുകൾക്ക് കസ്റ്റംസ് ഡ്യൂട്ടിയില്ലെന്ന് സൗദി സകാത്ത് ആൻ്റ് കസ്റ്റംസ് അതോറിറ്റി

ജിദ്ദ: ആയിരം റിയാലിനു താഴെയുള്ള വ്യക്തിഗത പർച്ചേസുകൾ കസ്റ്റംസ് ഡ്യൂട്ടിയില്ലെന്ന് സൗദി സകാത്ത്, ടാക്സ് ആൻ്റ് കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കി. ഷിപ്മെൻ്റു ചാർജടക്കമുള്ള തുക ഉൾപ്പടെയാണു 1000 കണക്കാക്കിയിട്ടുള്ളത്.

എല്ലാ തീരുവകളും നികുതികളും ചുമത്തിയിട്ടുണ്ടെന്ന് കാണിക്കുന്ന കസ്റ്റംസ് ഡിക്ലറേഷന്റെ പകർപ്പ് ഉപഭോക്താവിന് നൽകാൻ കാരിയർ ബാധ്യസ്ഥനാണെന്ന് അതോറിറ്റി വിശദീകരിച്ചു. കസ്റ്റംസ് ഡിക്ലറേഷന്റെ പകർപ്പ് ലഭിക്കുന്നതിന് ഉപഭോക്താവ് കാരിയറുമായി ബന്ധപ്പെടണം.

കാരിയർ നൽകുന്ന സേവനത്തിൽ അതൃപ്തി ഉണ്ടെങ്കിലോ യഥാർത്ഥ കസ്റ്റംസ് ഡിക്ലറേഷന്റെ പകർപ്പ് ഉപഭോക്താവിന് നൽകാൻ വിസമ്മതിച്ചാലോ, തീരുമാനമെടുക്കാൻ അധികാരപരിധിയിലുള്ള കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കമ്മീഷന് പരാതി നൽകാം

അതേ സമയം മൂല്യവർദ്ധിത നികുതിയുടെ (വാറ്റ്) 15 ശതമാനം സ്റ്റാൻഡേർഡ് നിരക്ക് എല്ലാ ഇറക്കുമതികൾക്കും ഏർപ്പെടുത്തുമെന്ന് അതോറിറ്റി പ്രസ്താവിച്ചു,

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്