സൗദിയിൽ നിന്ന് ഒരു ഡോസ് സ്വീകരിച്ചും രോഗം വന്ന് സുഖം പ്രാപിച്ചും തവക്കൽനായിൽ ഇമ്യൂൺ ആയവർ സൗദിയിലേക്ക് മടങ്ങുന്ന സമയം ശ്രദ്ധിക്കേണ്ടത്
സൗദിയിൽ നിന്ന് ഒരു ഡോസ് സ്വീകരിച്ചോ രോഗം വന്ന് സുഖം പ്രാപിച്ചത് കൊണ്ടോ തവക്കൽനായിൽ ഇമ്യൂൺ സ്റ്റാറ്റസ് ഉള്ളവർക്ക് സൗദിയിലെ അഞ്ച് ദിവസത്തെ ഹോട്ടൽ ക്വാറൻ്റീൻ ആവശ്യമുണ്ടോ എന്ന ചോദ്യം നിരവധി പ്രവാസികൾ അറേബ്യൻ മലയാളിയോട് ചോദിക്കുന്നുണ്ട്.
സൗദി ക്വാറൻ്റീൻ സംബന്ധിച്ച പുതിയ സർക്കുലറിലെ ചില നിർദ്ദേശങ്ങളായിരുന്നു പല പ്രവാസികൾക്കും ഇത് സംബന്ധിച്ച് സംശയം ഉണ്ടാകാൻ കാരണം.
ഇമ്യൂൺ അല്ലാത്ത ഒരു ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് 5 ദിവസത്തെ ക്വാറൻ്റീൻ ബാധകമാകുമെന്നാണു സർക്കുലറിൽ പരാമർശിച്ചിട്ടുള്ളത്.
അത് കൊണ്ട് തന്നെ ഏതെങ്കിലും രീതിയിൽ തവക്കൽനായിൽ ഇമ്യൂൺ ആയവർക്ക് ആ നിബന്ധന ബാധകമല്ലെന്നും നാട്ടിൽ നിന്ന് പുതുതായി ആദ്യ ഡോസ് സ്വീകരിക്കുന്ന വിഭാഗങ്ങൾക്കാണത് ബാധകമാകുക എന്നും മനസ്സിലാക്കാം.
മാത്രമല്ല, സൗദിയിൽ നിന്ന് രോഗം വന്ന് സുഖം പ്രാപിച്ച് തവക്കൽനാ ആപിൽ ഇമ്യൂൺ സ്റ്റാറ്റസ് ഉള്ള ഒരു വ്യക്തി ഇത് സംബന്ധിച്ച് സംശയം ചോദിച്ച് തവക്കൽനാ കസ്ടമർ കെയറുമായി ബന്ധപ്പെട്ടപ്പോൾ തവക്കൽനായിൽ ഇമ്യൂൺ സ്റ്റാറ്റസ് ആണെങ്കിൽ ഹോട്ടൽ ക്വാറൻ്റീൻ നിർബന്ധമില്ല എന്ന് പ്രത്യേകം മറുപടി നലകിയിട്ടുമുണ്ട്.
നിലവിലെ സാഹചര്യത്തിൽ സൗദിയിലേക്ക് മടങ്ങുന്നവർ ഇമ്യൂൺ ആണെങ്കിൽ https://muqeem.sa/#/vaccine-registration/register-resident?type=VaccinatedResident എന്ന ലിങ്കിൽ ക്ളിക്ക് ചെയ്ത് രെജിസ്റ്റർ ചെയ്ത രേഖ കാണിച്ചാൽ തന്നെ വിമാനത്തിൽ ബോഡിംഗ് അനുവദിക്കണമെന്നതാണ് സൗദി സിവിൽ ഏവിയേഷന്റെ പുതിയ സർക്കുലർ നിർദ്ദേശം. അതല്ലെങ്കിൽ തവക്കൽനായിലെ ഇമ്യുണ് സ്റ്റാറ്റസ് കാണിച്ച് കൊടുത്താലും ബോഡിംഗ് അനുവദിക്കണം.
അതേ സമയം ഫസ്റ്റ് ഡോസ് സ്വീകരിച്ച് മാത്രം ഇമ്യൂൺ ആയവർക്കും രോഗം വന്ന് സുഖം പ്രാപിച്ച് ഇമ്യൂൺ ആയവർക്കും ഇമ്യൂൺ സ്റ്റാറ്റസ് വാലിഡിറ്റി 6 മാസം മാത്രമേ ഉണ്ടാകൂ എന്നത് പ്രത്യേകം ഓർക്കുക.
അത് കൊണ്ട് തന്നെ തവക്കൽനായിൽ ഇമ്യൂൺ ആണെങ്കിൽ പോലും നാട്ടിൽ നിന്ന് ഒരു ഡോസ് വാക്സിൻ കൂടി എടുത്ത് ഫുൾ ഇമ്യൂൺ ആകുകയായിരിക്കും ഈ വിഭാഗത്തിൽ പെടുന്നവർക്ക് നല്ലത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa