Saturday, September 28, 2024
GCC

ഓ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സൗദി ദേശിയ ദിനം ആഘോഷിച്ചു

റിയാദ്: സൗദി അറേബ്യയുടെ തൊണ്ണൂറ്റിയൊന്നാമത്  ദേശിയ ദിനാഘോഷം വിവിധ പരിപാടികളോട് കൂടി ഓ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ആഘോഷിച്ചു. റിയാദിലെ അപ്പോളോ ഡെമോറ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍  പൊതു സമൂഹത്തിലെ പ്രമുഖര്‍ പങ്കെടുത്തു.

സാമ്പത്തിക രംഗത്ത് സൗദിയുടെ വളര്‍ച്ച അതുഭുതപ്പെടുത്തുന്നതാണെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.  കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ദീര്ഘവീക്ഷണയത്തോടെയുള്ള  പുരോഗമനപാരായ പരിപാടികള്‍  രാജ്യത്തിന്റെ എല്ലാ മേഖലകളിലും കാണാന്‍ സാധിക്കും.

വിഷന്‍ 2030 ലക്ഷ്യമാക്കിയുള്ള വികസന പ്രവര്‍ത്തനങ്ങളാണ് സൗദിയില്‍ നടന്നു കൊണ്ടിരിക്കുന്നത്. ഈ വികസന പദ്ധതികളിലൊക്കെ തന്നെ പ്രവാസി മലയാളികളുടെ പങ്ക് വളരെ വലുതാണ്.

അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങ് ഓ.ഐ.സി.സി. റിയാദ് സെന്റര്‍ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞി കുമ്പള കേക്ക് മുറിച്ചു ഉല്‍ഘാടന ചെയ്തു. വൈസ് പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുള്ള വല്ലാഞ്ചിറ ആമുഖ പ്രഭാഷണം നടത്തി.

മജീദ് ചിങ്ങോലി, ഷാജി സോണ, ഷിഹാബ് കൊട്ടുകാട്, സുരേഷ് ശങ്കര്‍, തെര്‍ഫിന്‍, ലത്തീഫ് കാസര്‍കോട്‌, ഷാനവാസ് മുനമ്പത്ത്, ഷെഫീഖ് കിനാലൂര്‍, നിഷാദ് ആലംകോട്, നൗഷാദ് ആലുവ, സജീര്‍ പൂന്തുറ, ബാലു കുട്ടന്‍, സുഗതന്‍ നൂറനാട്, അബ്ദുല്‍ ശുക്കൂര്‍, റോയി വയനാട്, അബ്ദുല്‍ ജലീല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

തുടര്‍ന്ന് തങ്കച്ചന്‍ വര്‍ഗീസിന്റെ നേത്യത്വത്തില്‍ ഗാന സന്ധ്യയും അരങ്ങേറി. സക്കീര്‍ ദാനത്ത,് തോമസ് രാജു, ഹക്കിം പട്ടാമ്പി,  മോഹന്‍ദാസ് വടകര തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേത്യത്വം നല്‍കി. സെന്‍ട്രല്‍ കമ്മററി ട്രഷറര്‍ നവാസ് വെള്ളിമാട് കുന്ന് സ്വാഗതവും ജനറല്‍ സെക്രട്ടറി യഹിയ കൊടുങ്ങല്ലൂര്‍ നന്ദിയും പറഞ്ഞു.

ഫോട്ടോ: സൗദി ദേശീയദിനം ഒ.എ.സി.സി സെന്‍ട്രല്‍ കമ്മററി പ്രസിഡന്റ് കുഞ്ഞി കുമ്പള കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q