സൗദി യുവതീ യുവാക്കൾക്ക് കാർ സ്വന്തമാക്കാൻ അവസരം നൽകി ഡെലിവറി സർവീസുകൾ സൗദിവത്ക്കരണം നടത്താൻ പദ്ധതി
ജിദ്ദ: ഡെലിവറി സർവീസ് മേഖല സൗദിവത്ക്കരണത്തിനായി ആകർഷകമായ പദ്ധതിയുമായി സൗദി കമ്യൂണിക്കേഷൻ ആൻ്റ് ഇൻഫൊർമേഷൻ ടെക്നോളജി കമ്മീഷൻ.
കമ്മീഷനിൽ രെജിസ്റ്റർ ചെയ്റ്റ ഡെലിവറി ആപ് കംബനികളിലെ ജോലികൾക്കായി അപേക്ഷിക്കുന്ന യുവാക്കൾക്കായിരിക്കും കമീഷൻ്റെ പിന്തുണ ലഭ്യമാകുക.
പദ്ധതി പ്രകാരം യുവാക്കൾക്ക് സ്വകാര്യ കാർ സ്വന്തമാക്കാനും സാംബത്തിക പിന്തുണ നേടാനും സാധിക്കും. ഇതിനായി സോഷ്യൽ ഡെവലപ്മെൻ്റ് ബാങ്കുമായി സഹകരിച്ചായിരിക്കും കമ്മീഷൻ പ്രവർത്തിക്കുക.
നിലവിൽ മറ്റു ധന സഹായ പദ്ധതികൾ വഴി പിന്തുണ ലഭിക്കാത്ത തൊഴിൽ രഹിതരായ യുവാക്കൾക്കും യുവതികൾക്കുമായിരിക്കും പുതിയ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.
18 വയസ്സിനു മുകളിലുള്ള സൗദി യുവതി യുവാക്കൾക്ക് അപേക്ഷിക്കാൻ സാധിക്കും. ഡെലിവറി സർവീസ് മേഖലയിൽ സൗദിവത്ക്കരണം ത്വരിതപ്പെടുത്താൻ പദ്ധതി സഹായിക്കുമെന്നാണു വിലയിരുത്തൽ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa