കാലാവധി അവസാനിച്ച ഇഖാമ-റി എൻട്രി വിസകൾ പുതുക്കുന്നത് കാത്ത് ഇനിയുംനിരവധി പ്രവാസികൾ; പ്രതീക്ഷ നൽകി ജവാസാത്ത് മറുപടി
സൗദിയിലേക്ക് വിലക്കുള്ള രാജ്യങ്ങളിലുള്ള പ്രവാസികളുടെ ഇഖാമ റി എൻട്രി കാലാവധികൾ നവംബർ 30 വരെ പുതുക്കുമെന്ന പ്രഖ്യാപനത്തിനനുസൃതമായി കാലാവധികൾ പുതുക്കുന്നത് പ്രതീക്ഷിച്ച് നിരവധി പ്രവാസികൾ നാട്ടിൽ ഇപ്പോഃഴുമുണ്ട്.
പലർക്കും ഇഖാമ റി എൻട്രി കാലാവധികൾ നവംബർ 30 വരെ ഇതിനകം പുതുക്കി ലഭിച്ചിട്ടുണ്ടെങ്കിലും ജൂലൈ അവസാനം കാലാവധി അവസാനിച്ച പലർക്കും ഇനിയും പുതുക്കി ലഭിച്ചിട്ടില്ലെന്ന് അറേബ്യൻ മലയാളിയെ അറിയിച്ചിരുന്നു.
എന്നാൽ ജവാസാത്തിനോട് ഈ വിഷയവുമായി ബന്ധപ്പെട്ട് സംശയം ചോദിക്കുംബോൾ നവംബർ 30 വരെ ഓട്ടോമാറ്റിക്കായി പുതുക്കുമെന്നും അതിനായി ജവാസാത്ത് ഓഫീസുകളെ സമീപിക്കേണ്ടതില്ലെന്നുമുള്ള മറുപടിയാണ് ലഭിക്കുന്നത്.
ജവാസാത്ത് മറുപടി പ്രവാസികൾക്ക് ആശ്വാസം നൽകുന്നുണ്ടെങ്കിലും എന്ന് പുതുക്കുമെന്നത് കൃത്യമായി അറിയാൻ സാധിക്കാത്തത് പലരെയും യാത്രാ തീയതികൾ തീരുമാനിക്കുന്നതിൽ കൺഫ്യൂഷനാക്കുന്നുമുണ്ട്.
ഏതായാലും നവംബർ അവസാനിക്കാൻ ഇനിയും രണ്ട് മാസം കൂടി ഉള്ളതിനാൽ ജവാസാത്ത് അറിയിപ്പ് പ്രകാരം ഇഖാമ റി എൻട്രി വിസകൾ ഓട്ടോമാറ്റിക്കായി പുതുക്കുമെന്ന് തന്നെയാണു പ്രതീക്ഷിക്കപ്പെടുന്നത്..
കഫീൽ റെഡിലുള്ളവരും ലെവി അടക്കാൻ നാട്ടിൽ നിന്ന് പണം സംഘടിപ്പിക്കാൻ പ്രയാസമുള്ളവരും കഫീൽ സ്വന്തം നിലയിൽ പുതുക്കാൻ സഹകരിക്കാത്തവരുമെല്ലാമാണു പ്രധാനമായും ഓട്ടോമറ്റിക്ക് പുതുക്കൽ പ്രതീക്ഷിച്ച് കഴിയുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa