സ്വന്തം നിലയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് ലഭിക്കുന്ന ശിക്ഷാ നടപടികൾ വ്യക്തമാക്കി ജവാസാത്ത്
ജിദ്ദ: സ്വന്തം നിലയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകി സൗദി ജവാസാത്ത് ഡയറക്ടറേറ്റ്.
സ്വന്തം നിലയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് ജയിലും പിഴയും നാടു കടത്തലും നേരിടേണ്ടി വരുമെന്ന് ജവാസാത്ത് മുന്നറിയിപ്പ് നൽകി.
50,000 റിയാൽ പിഴയും 6 മാസം വരെ ജയിലും നാട് കടത്തലും സ്വന്തം നിലയിൽ ജോലി ചെയ്യുന്ന വിദേശിക്ക് നേരിടേണ്ടി വരും.
സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഇഖാമ, തൊഴിൽ നിയമ ലംഘകരെ പിടികൂടുന്നതിനുള്ള പരിശോധനകൾ ശക്തമായി തുടരുകയാണ്.
തർഹീൽ വഴി നാടു കടത്തപ്പെട്ടാൽ പിന്നീട് സൗദിയീലേക്കൊരു തൊഴിൽ വിസയിൽ വരാൻ സാധിക്കില്ലെന്നാണു ജവാസാത്ത് അറിയിച്ചിട്ടുള്ളത്.
തർഹീൽ വഴി നാടു കടത്തപ്പെട്ടവർക്ക് ഹജ്ജ്, ഉംറ വിസകളിൽ മാത്രമേ സൗദിയിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa