Saturday, November 16, 2024
Saudi ArabiaTop Stories

തന്റെ കണ്ണ് തകർത്ത ഭർത്താവിൻ്റെ കണ്ണെടുക്കണമെന്ന് ഭാര്യ; 4 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകാമെന്ന് പറഞ്ഞിട്ടും വിട്ട് വീഴ്ചയില്ല

തൻ്റെ കണ്ണ് തകർത്ത ഭർത്താവിൻ്റെ കണ്ണും പകരം തകർക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഭാര്യ കോടതിയിൽ.

സൗദി ദിനപത്രം അൽ വത്വനിൽ ആണ് അഭിഭാഷകനായ ഡോ: അബ്ദുൽ അസീസ് അശബർമിയെ ഉദ്ധരിച്ച് ഈ റിപ്പോർട്ട് പരാമരിശിച്ചിട്ടുള്ളത്.

വീട്ടിനകത്ത് വെച്ച് വഴക്കിട്ട ഭാര്യയും ഭർത്താവും കുട്ടികൾ തർക്കം കാണാതിരിക്കാൻ വേണ്ടി വീടിനു പുറത്തിറങ്ങുകയായിരുന്നു.

എന്നാൽ കാറിനകത്ത് വെച്ച് അവരുടെ തർക്കം മൂർച്ചിക്കുകയും ഭർത്താവ് ഭാര്യയുടെ മുഖത്തിടിക്കുകയും ചെയ്തു.

ഈ സമയം ഭർത്താവിൻ്റെ കൈ വിരലിലുണ്ടായിരുന്ന മോതിരം ഭാര്യയുടെ കണ്ണിൽ തട്ടുകയും കണ്ണ് തകരുകയും ചെയ്തതായിരുന്നു കേസിനാധാരം.

കണ്ണിനു പകരം കണ്ണ് എന്ന നിയമം തന്നെ നടപ്പാക്കുന്നതിന്റെ പകരമായി ഭാര്യക്ക് 4 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകാമെന്ന് ഭർത്താവ് ഓഫർ ചെയ്തെങ്കിലും ഭാര്യ അത് നിരസിച്ചു.

തുടർന്ന് ഭാര്യയുടെ ആവശ്യം പോലെത്തന്നെ പ്രതിക്രിയയായി കണ്ണിനു പകരം കണ്ണ് എന്ന ശിക്ഷ നടപ്പാക്കാൻ കോടതി ഉത്തരവിട്ടിരിക്കുകയാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ശിക്ഷ പ്രതിക്രിയയാണെങ്കിലും നഷ്ടപരിഹാരമാണെങ്കിലും കുടുംബ ബന്ധം കുറ്റക്കാരനെ ശിക്ഷയിൽ നിന്നൊഴിവാക്കുന്നില്ലെന്ന് കോടതി പ്രത്യേകം പരാമർശിച്ചതായി അഭിഭാഷകൻ വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്