സൗദിയിൽ റെസ്റ്റോറൻ്റ്, കോഫീ ഷോപ്പ് മേഖലകളിൽ പരിശോധന ശക്തമാക്കി; വീഡിയോ കാണാം
റെസ്റ്റോറൻ്റ്, കോഫീ ഷോപ്പ് മേഖലകളിൽ സൗദി വത്ക്കരണം ബാധകമായതോടെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സൗദി മാനവ വിഭവ ശേഷി മന്ത്രാലയം ശക്തമായ പരിശോധനകൾ ആരംഭിച്ചു.
പരിശോധനകൾ വിവിധ രീതികളിലുള്ള നിയമ ലംഘനങ്ങൾ രേഖപ്പെടുത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇലക്ട്രീഷ്യൻ പ്രൊഫഷനിൽ ഉള്ള വിദേശി കോഫി സപ്ളൈ ചെയ്യുന്നതും കൃഷി പ്രൊഫഷനായ ആൾ കാഷ്യർ ജോലി ചെയ്യുന്നതും കണ്ടെത്തിയ ഒരു കോഫീ ഷോപ്പിനു 25,000 റിയാൽ പിഴയിട്ടതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഒക്ടോബർ 2 മുതലാണു സൗദിയിലെ റേസ്റ്റോറൻ്റ്, കോഫീഷോപ്പ്, ഗ്രോസറി, സെൻട്രൽ സൂപർമാർക്കറ്റുകൾ എന്നിവയിൽ സൗദിവത്ക്കരണം നിലവിൽ വന്നത്.
സ്വതന്ത്രമായി പ്രവർത്തിക്കുന്ന കെട്ടിടങ്ങളിലെ റെസ്റ്റോറൻ്റുകളിൽ ( അതിൽ സർവീസ് നൽകുന്ന റെസ്റ്റോറൻ്റുകൾ, വിവാഹ സദ്യ നൽകുന്ന റെസ്റ്റോറൻ്റുകൾ, ഫാസ്റ്റ് ഫുഡ്, ജ്യൂസ് ഷോപ്പ് എന്നിവ ഉൾപ്പെടും) 20 ശതമാനം സൗദിവത്ക്കരണം നടപ്പാക്കണം.
അതേ സമയം ഷോപിംഗ് കോംപ്ള്ക്സുകളുടെ ഉള്ളിലോ ബിസിനസ് സെൻ്ററിൻ്റെ ഉള്ളിലോ ഉള്ള റെസ്റ്റോറൻ്റുകളാണെങ്കിൽ40 ശതമാനം സൗദിവത്ക്കരണം നടപ്പിലാക്കണം. നാലോ അതിലധികമോ തൊഴിലാളികളുള്ള സ്ഥാപനങ്ങൾക്കാണിത് ബാധകമാകുക.
ഡ്രിംഗ്സ്, കൂൾ ഐറ്റംസ്, ഐസ് ക്രീം തുടങ്ങിയ മേഖലകളിൽ സ്വന്തന്ത്രമായി പ്രവർത്തിക്കുന്ന കെട്ടിടങ്ങളിലാണെങ്കിൽ 30 ശതമാനം സൗദിവത്ക്കരണം നടപ്പിലാകണം. അതേ സമയം അത് ഷോപിംഗ്, ബിസിനസ് കോപ്ളക്സുകളുടെ ഉള്ളിലാണെങ്കിൽ 50 ശതമാനം സൗദിവത്ക്കരണം നടത്തണം. രണ്ടോ അതിലധികമോ തൊഴിലാളികളുള്ള സ്ഥാപനങ്ങളിലായിരിക്കും കരാർ ബാധകമാകുക.
റിയാദിൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയുടെ വീഡിയോ അൽ ഇഖ്ബാരിയ ചാനൽ പുറത്ത് വിട്ടു. വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa