സൗദിയിലേക്ക് പ്രവേശിക്കുംബോൾ ഹോട്ടൽ ക്വാറന്റീൻ ബാധകമല്ലാത്ത വാക്സിനെടുക്കാത്തവർക്ക് ഹോം ക്വാറന്റീൻ നിർബന്ധം; നടപടികൾ പരിഷ്ക്കരിച്ചു
സൗദിയിലേക്ക് വരുന്ന യാത്രക്കാരിൽ ഹോട്ടൽ ക്വാറന്റീൻ ബാധകമല്ലാത്ത വാക്സിനെടുക്കാത്തവർക്ക് ഹോം ക്വാറന്റീൻ നിർബന്ധമാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
സൗദി അംഗീകരിച്ച വാക്സിൻ ഫുൾ ഡോസ് സ്വീകരിക്കാത്ത ഹോട്ടൽ ക്വാറന്റീൻ ബാധകമല്ലാത്തവർക്കാണ് നിബന്ധന ബാധകമാകുക.
ഇത്തരത്തിൽ സൗദിയിലെത്തുന്നവർക്ക് 48 മണിക്കൂറിനകം പിസിആർ ടെസ്റ്റ് നടത്തും.
ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആണെങ്കിൽ ഹോം ക്വാറന്റീൻ പിരീഡ് അവസാനിക്കും.
എട്ട് വയസ്സിനു താഴെയുള്ളവർക്ക് പിസിആർ ടെസ്റ്റ് നടത്തില്ല. അവർക്ക് ഹോം ക്വാറന്റീൻ കാലാവധി സൗദിയിലെത്തിയ ശേഷം 48 മണിക്കൂർ ആയിരിക്കും.
ഹോം ക്വാറന്റീൻ നിബന്ധനകൾ ലംഘിച്ചാൽ നിയമ നടപടികൾ നേരിടേണ്ടി വരുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa