നിയന്ത്രണങ്ങൾ നീക്കി ഇന്ത്യ; ഒക്ടോബർ 15 മുതൽ ടൂറിസ്റ്റുകളെ സ്വീകരിക്കും
കോവിഡ് മൂലം നിർത്തി വെച്ചിരുന്ന അന്താരാഷ്ട്ര ടൂറിസ്റ്റ് വിസകൾ പുനരാരംഭിക്കാൻ ഇന്ത്യ തീരുമാനിച്ചു.
ഇത് പ്രകാരം നവംബർ 15 മുതൽ ഇന്ത്യയിലെത്തുന്ന വിദേശികൾക്ക് മന്ത്രാലയം പുതിയ ടൂറിസ്റ്റ് വിസ അനുവദിക്കും. ചാർട്ടേഡ് വിമാനങ്ങളിൽ വരുന്നവർക്ക് ഒക്ടോബർ 15 മുതൽ തന്നെ വിസ അനുവദിക്കും.
കോവിഡ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ ടൂറിസ്റ്റ് വിസ അനുവദിക്കുന്നത് നിർത്തിവച്ച് ഒന്നര വർഷത്തിന് ശേഷമാണ് ഈ നീക്കം.
നവംബർ മുതൽ ചാർട്ടേഡ് ഫ്ലൈറ്റുകളിൽ അല്ലാതെ വരുന്നവർക്കും വിസ അനുവദിക്കുന്നതിനു തീരുമാനിച്ചതോടെ അന്താരാഷ്ട്ര യാതാ വിമാനങ്ങൾക്ക് ഇന്ത്യ വിലക്കേർപ്പെടുത്തിയ നടപടി ഈ മാസത്തോടെ അവസാനിപ്പിക്കുമെന്നാണു മനസ്സിലാകുന്നത്.
ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, വ്യോമയാന മന്ത്രാലയം, ടൂറിസം മന്ത്രാലയം, സംസ്ഥാന സർക്കാരുകൾ എന്നിവരുമായി കൂടിയാലോചിച്ച ശേഷമാണ് തീരുമാനമെടുത്തതെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa