Saturday, November 23, 2024
Saudi ArabiaTop Stories

റിയാദിൽ നിർമ്മിക്കുന്ന ലോകത്തെ ഏറ്റവും വലിയ കളിമൺ നഗരത്തിന്റെ വിശേഷങ്ങൾ അറിയാം

റിയാദ്: ദിരിയയിൽ ലോകത്തെ ഏറ്റവും വലിയ കളിമൺ നഗരം നിർമ്മിക്കുന്നത് സംബന്ധിച്ച് വിശേഷങ്ങൾ ദിരിയ ഡെവലപ്മെൻ്റ് കംബനി തലവൻ ജൊനാഥൻ ടിംസ് വെളിപ്പെടുത്തി.

കളി മൺ നഗരം നിർമ്മിക്കുന്നതിൻ്റെ ഭാഗമായി 180 മില്ല്യൻ ഇഷ്ടികൾ ഉത്പാദിപ്പിക്കുന്നതിനായി ഒരു ഫാക്ടറി സ്ഥാപിച്ചതായും ജൊനാഥൻ ടിംസ് വ്യക്തമാക്കി.

300 വർഷങ്ങൾക്ക് മുംബ് സൗദിയിൽ നില നിന്നിരുന്നത് പോലുള്ള ഹാൻഡ് മെയ്ഡ് ഇഷ്ടികകൾ ഉപയോഗിച്ചാണു ദിരിയ ഗേറ്റ് സ്ഥാപിക്കുന്നത്.

വിവിധ തരത്തിലുള്ള 38 ഹോട്ടലുകൾ ദിരിയയിൽ ഉണ്ടാകും. ദിരിയ ഗേറ്റ് വേ പ്രൊജക്റ്റിലെ 25 ഹോട്ടലുകൾ ഇതിൽ ഉൾപ്പെടും. 2024 ൽ ഇവയുടെ നിർമ്മാണം പൂർത്തിയാകും.

ആറ് മേജർ മ്യൂസിയങ്ങളടക്കം 26 അനുബന്ധ കെട്ടിടങ്ങളും ദിരിയയിൽ നിർമ്മിക്കും. ദിരിയ സ്ക്വയറിൽ റീട്ടെയി പ്രൊജക്റ്റുകളും കിംഗ് സല്മാൻ യൂണിവേഴ്സിറ്റിയോടനുബന്ധിച്ചുള്ള വിദ്യാഭ്യാസ സംരംഭങ്ങളും മറ്റും ഉൾപ്പെടുമെന്നും ജോനാഥൻ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്