വ്യാഴാഴ്‌ച, മെയ്‌ 21, 2026
Saudi ArabiaTop Stories

അബ്ദുല്ല ബിൻ മുഹമ്മദ് രാജകുമാരൻ അന്തരിച്ചു

റിയാദ്: പ്രമുഖ സൗദി രാജകുടുംബാംഗം അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് രാജകുമാരൻ അന്തരിച്ചു.

സൗദി റോയൽ കോർട്ടാണ് ഞായറാഴ്ച പുലർച്ചെ രാജകുമാരന്റെ മരണ വാർത്ത പുറത്ത് വിട്ടത്.

ഞായറാഴ്‌ച അസർ നമസ്ക്കാരാനന്തരം റിയാദ് ഇമാം തുർക്കി മസ്ജിദിൽ രാജകുമാരൻ്റെ മേലുള്ള മയ്യിത്ത് നമസ്ക്കാരം നിർവ്വഹിക്കപ്പെടും.

അല്ലാഹുവിൻ്റെ അനുഗ്രഹവും പാപമോക്ഷവും തൃപ്തിയും പരേതനു മേൽ ഉണ്ടാകട്ടെ എന്നും സ്വർഗീയവകാശികളിൽ ഉൾപ്പെടുത്തട്ടെയെന്നും റോയൽ കോർട്ട് അനുശോചനത്തിൽ പ്രാർത്ഥിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്