വ്യാഴാഴ്‌ച, മെയ്‌ 21, 2026
Saudi ArabiaTop Stories

കൊറോണ വന്ന് സുഖം പ്രാപിച്ചവർ സെക്കൻഡ് ഡോസെടുക്കാൻ കാത്തിരിക്കേണ്ടതുണ്ടോ ? സൗദി ആരോഗ്യ മന്ത്രാലയം വിശദീകരണം നൽകി

കൊറോണ വന്ന് സുഖം പ്രാപിച്ചത് വഴിയുള്ള സ്വാഭാവിക പ്രതിരോധ ശേഷി നേടിയത് കൊണ്ട് സെക്കൻഡ് ഡോസ് വാക്സിൻ സ്വീകരിക്കാൻ മാസങ്ങളോളം കാത്തിരിക്കാമെന്ന് തെറ്റിദ്ധരിക്കുന്ന പലരുമുണ്ടെന്ന് സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് .

രോഗം വന്ന് സുഖം പ്രാപിച്ചത് കൊണ്ട് ലഭിക്കുന്ന സ്വാഭാവിക പ്രതിരോധ ശേഷിയും വാക്സിൻ വഴി ലഭിക്കുന്ന പ്രതിരോധ ശേഷിയും തുല്യമല്ല.

ആളുകൾ ഇനിയും കാത്ത് നിൽക്കാതെ എത്രയും പെട്ടെന്ന് സെക്കൻഡ് ഡോസും സ്വീകരിച്ച് വാക്സിനേഷൻ പ്രക്രിയ പൂർത്തിയാക്കി സുരക്ഷിതരാകണം.

രോഗം വന്ന് സുഖം പ്രാപിച്ചവർ മാസങ്ങളോ ആഴ്ചകളോ ദിവസങ്ങളോ കാത്തിരിക്കേണ്ടതില്ല. ഉടൻ സെക്കൻഡ് ഡോസ് സ്വീകരിക്കാൻ ഒരുങ്ങേണ്ടതുണ്ടെന്ന് വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി പറഞ്ഞു.

രോഗം വന്ന് സുഖം പ്രാപിച്ചത് തവക്കൽനായിൽ ഇനി മുതൽ ഒരു ആരോഗ്യ സ്റ്റാറ്റസ് ആയി പരിഗണിക്കുകയില്ലെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്