Sunday, April 20, 2025
Saudi ArabiaTop Stories

ആരോഗ്യ മേഖലയിലെ രണ്ട് വിഭാഗങ്ങളുമായി ബന്ധപ്പെട്ട പ്രൊഫഷനുകൾ കൂടി സൗദിവത്ക്കരിക്കാൻ തീരുമാനം

ആരോഗ്യ മേഖലയിലെ ഹെൽത്ത് സ്പെഷ്യാലീറ്റീസുമായും മെഡിക്കൽ ഉപകരണങ്ങളുമായും ബന്ധപ്പെട്ട പ്രൊഫഷനുകൾ കൂടി സൗദി വത്ക്കരിക്കാൻ സൗദി മാനവ വിഭവ ശേഷി മന്ത്രാലയം തീരുമാനിച്ചു.

രാജ്യത്തെ മുഴുവൻ ഹെൽത്ത് ഫെസിലിറ്റീസിലെയും മെഡിക്കൽ ലാബോറട്ടറി, റേഡിയോളജി, ഫിസിയോതെറാപ്പി, തെറാപിറ്റിക് ന്യൂട്രീഷൻ എന്നീ പ്രൊഫഷനുകൾ സൗദിവത്ക്കരിക്കും.

ലക്ഷ്യമാക്കുന്ന ആരോഗ്യ കേന്ദ്രങ്ങളിൽ മുകളിൽ പരാമർശിച്ച പ്രൊഫഷനുകളിൽ 60 ശതമാനം സൗദിവത്ക്കരിക്കണം നടപ്പാക്കും.

സ്പെഷ്യലിസ്റ്റിനു 7000 റിയാലും ടെക്നീഷ്യനു 5000 റിയാലുമായിരിക്കും ചുരുങ്ങിയ വേതനമെന്നും മന്ത്രാലയം വ്യക്തമാക്കി.

മെഡിക്കൽ ഉപകരണങ്ങളുടെ സൗദിവത്ക്കരണത്തിൽ സെയിൽ, പരസ്യം, ഉപകരണം പരിചയപ്പെടുത്തൽ എന്നിവയിലെല്ലാം സൗദി വത്ക്കരണം നടപ്പാക്കും. ആദ്യ ഘട്ടത്തിൽ 40 ശതമാനവും രണ്ടാം ഘട്ടത്തിൽ 80 ശതമാനവുമായിരിക്കും സൗദിവത്ക്കരണം നടപ്പാക്കുക.

സ്വകാര്യ സ്ഥാപനങ്ങളിലെ മെഡിക്കൽ ഡിവൈസുകളുമായി ബന്ധപ്പെട്ട എഞ്ചിനീയറിംഗ് ആൻ്റ് ടെക്നിക്കൽ പ്രൊഫഷനുകളും സൗദിവത്ക്കരണ ലക്ഷ്യത്തിൽ ഉൾപ്പെടും. ആദ്യ ഘട്ടത്തിൽ 30 ശതമാനവും രണ്ടാം ഘട്ടത്തിൽ 50 ശതമാനവുമായിരിക്കും സൗദിവത്ക്കരിക്കുക.

അടുത്ത വർഷം ഏപ്രിൽ 11 മുതൽ മുകളിൽ പരാമർശിച്ച രണ്ട് മേഖലയിലെയും പ്രൊഫഷനുകൾ സൗദിവത്ക്കരണം നടത്തുന്നത് പ്രാബല്യത്തിൽ വരും. 8,500 ലധികം സൗദി യുവതീ യുവാക്കൾക്ക് ഇത് വഴി തൊഴിലവസരം സൃഷ്ടിക്കപ്പെടും എന്നാണു കരുതുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്