Monday, September 23, 2024
Saudi ArabiaTop Stories

വിദേശിയിൽ നിന്ന് മാസം 5000 റിയാൽ കൈപ്പറ്റി ബിനാമിക്ക് കൂട്ട് നിന്ന സൗദി പൗരൻ വെട്ടിലായി

ദമാം: തൻ്റെ സ്പോൺസർഷിപ്പിലുള്ള വിദേശ തൊഴിലാളിയുമായി ബിനാമി ഇടപാട് നടത്തിയ സൗദി പൗരൻ അവസാനം വൻ കടക്കെണിയിൽ.

തൻ്റെ പേരിലുള്ള സ്ഥാപനത്തിൻ്റെ പേരിൽ കോണ്ട്രാക്റ്റ് മേഖലയിൽ പ്രവർത്തിക്കാൻ വിദേശിക്ക് അനുമതി നൽകിയ സൗദി പൗരനാണു അവസാനം വൻ കുരുക്കിൽ പെട്ടത്.

തൻ്റെ പേരിലുള്ള സ്ഥാപനത്തിൻ്റെ പേർ ഉപയോഗിക്കുന്നതിനാൽ 5000 റിയാൽ പ്രതിമാസം സൗദി പൗരനു വിദേശി നൽകുകയും പകരം എല്ലാ ഇടപാടുകളുടെയും പൂർണ്ണ അവകാശവും അധികാരവും വിദേശി കൈകാര്യം ചെയ്യുകയും ചെയ്യുന്ന രീതിയിലായിരുന്നു അവർ തമ്മിലുള്ള ബിനാമി കരാർ.

കരാറനുസരിച്ച് വിദേശി സൗദി പൗരൻ്റെ പേരിലുള്ള സ്ഥാപനത്തിന്റെ പേരിൽ നിരവധി പദ്ധതികളുടെ നിർമ്മാണം ആരംഭിച്ചു. വിവിധ ഉപകരണങ്ങൾ വാങ്ങുകയും നിർമാണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്ത വിദേശി പക്ഷേ സാധനങ്ങളുടെ പണം കൃത്യമായി നൽകുന്നതിൽ പരാജയപ്പെട്ടു.

പണമടച്ചില്ലെന്ന പരാതിയെ തുടർന്ന് ബന്ധപ്പെട്ട അധികാരികൾ സൗദി സ്പോൺസറെ ബന്ധപ്പെടുകയായിരുന്നു. അപ്പോഴേക്കും വിദേശി കാരണം ഉണ്ടാായ കടം മൂലം സൗദി പൗരൻ 26 മില്യൻ റിയാൽ തിരിച്ചടക്കേണ്ട സ്ഥിതിയായി മാറിയിരുന്നു.

തുടർന്ന് വാണിജ്യ മന്ത്രാലയം കേസിൽ ഇടപെടുകയും സൗദി പൗരനെയും പ്രവാസിയെയും വിളിച്ചുവരുത്തി മൊഴിയെടുക്കുകയും ചെയ്തു. തുടർന്ന് ഇരുവരെയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും അവർക്കെതിരായ കേസ് പരിശോധിക്കാൻ കോടതിയിലേക്ക് അയക്കുകയും ചെയ്തിരിക്കുകയാണിപ്പോൾ.

അറേബ്യൻ മലയാളി വാട്സ്ആപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്