സൗദി-യു എ ഇ ഹൈ സ്പീഡ് ട്രെയിൻ സർവീസ് ഉടൻ യാഥാർത്ഥ്യമാകും
സൗദിയും യു എ ഇയും തമ്മിൽ ബന്ധിപ്പിക്കുന്ന ഹൈ സ്പീഡ് റെയിൽ വേ ലൈൻ ഉടൻ യാഥാർത്ഥ്യമാകാൻ പോകുന്നതായി റിപ്പോർട്ടുകൾ.
അടുത്ത വർഷം അവസാനത്തോടെത്തന്നെ ഇരു രാജ്യങ്ങളും തമ്മിൽ ബന്ധിപ്പിക്കുന്ന ട്രെയിൻ സർവീസ് യാഥാർത്ഥ്യമാക്കുമെന്നാണു റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.
രണ്ട് രാജ്യങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽ വേ ലൈൻ ജിസിസിയിലെത്തന്നെ ഏറ്റവും വലിയ റെയിൽവേ ലൈൻ ആയിരിക്കുമെന്ന് സൗദി ചാനൽ റിപ്പർട്ട് ചെയ്തു.
റെയിൽ വേ ലൈൻ യാഥാർത്ഥ്യമാകുന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സാംബത്തിക വിനിമയവും ആളുകളുടെ സഞ്ചാരവുമെല്ലാം എളുപ്പമാകും.
ഗൾഫ് രാജ്യങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന ജിസിസി റെയിൽവേ ലിങ്കിൻ്റെ ഭാഗമായിരിക്കും സൗദി യു എ ഇ റെയിൽ വേ ലിങ്കും.
രണ്ടായിരത്തിലധികം കി.മി. നീളമുള്ള ജിസിസി റെയിൽവേ ലിങ്കിൻ്റെ സ്ഥാപനത്തിനായി 200 ബില്യനിലധികം ഡോളറാണു മുതൽ മുടക്ക് പ്രതീക്ഷിക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa