Tuesday, November 5, 2024
Saudi ArabiaTop Stories

സൗദിയിൽ മൂന്നാമത് ഡോസ് വാക്സിൻ കൂടുതൽ വിഭാഗങ്ങൾക്ക് നൽകും

ജിദ്ദ: കൊറോണ വാക്സിൻ മൂന്നാമത് ഡോസ് കൂടുതൽ വിഭാഗങ്ങൾക്ക് നൽകുമെന്ന് സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി പ്രസ്താവിച്ചു.

വിട്ട് മാറാത്ത രോഗങ്ങളുള്ളവർക്കും അപകട സാധ്യതയുള്ള തൊഴിലുകൾ ചെയ്യുന്നവർക്കും വരും ദിനങ്ങളിൽ മൂന്നാമത് ഡോസ് വാക്സിൻ നൽകിയേക്കും.

പ്രത്യേകിച്ച് ആരോഗ്യ പ്രവർത്തകർക്ക് സമീപ ദിനങ്ങളിൽ മൂന്നാമത് ഡോസ് നൽകുന്നതിനുള്ള സാധ്യത വാക്താവ് സൂചിപ്പിച്ചു.

നിലവിൽ ഡയാലിസിസ് ചെയ്തവർക്കും അവയവ മാറ്റ ഓപ്പറേഷൻ നടത്തിയവർക്കും മുതിർന്ന പ്രായക്കാർക്കുമാണ്‌ മൂന്നാമത് ഡോസ് നൽകുന്നത്.

ഗർഭിണികൾ രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കൽ അനിവാര്യമാണെന്ന് വാക്താവ് ഊന്നിപ്പറഞ്ഞു.

എല്ലാവരും ആവശ്യമായ സ്ഥലങ്ങളിൽ മാസ്ക് ധരിക്കുകയും മറ്റു മുൻകരുതൽ നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്നും അബ്ദുൽ ആലി ആഹ്വാനം ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്