Monday, September 30, 2024
GCC

കൊറോണ വക ഭേദങ്ങളെ ചെറുക്കുന്നതിന് ഏറ്റവും ഫലപ്രദമായ വാക്സിൻ ഏതാണ് ? സൗദി ആരോഗ്യമന്ത്രാലയം മറുപടി നൽകി

കൊറോണ വക ഭേദങ്ങളെ നേരിടുന്നതിനു നിലവിൽ ഏറ്റവും ഫലപ്രദമായ വാക്സിൻ ഏതാണെന്ന സംശയത്തിനു സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ: മുഹമ്മദ്‌ അബ്ദുൽ ആലി പ്രതികരിച്ചു.

പഠനങ്ങൾ വ്യക്തമാക്കുന്നത്, കൊറോണ വക ഭേദങ്ങളെ നേരിടുന്നതിനു ഏറ്റവും ഫലപ്രദം മൊഡേണ വാക്സിനാണെന്നാണ്‌.

പ്രത്യേകിച്ച് ഏറ്റവും അപകടകാരിയായ ഡെൽറ്റ വകഭേദത്തെ നേരിടുന്നതിൽ മൊഡേണ ഏറെ ഫലപ്രദമാണ്‌.

മൊഡേണ സൗദി അംഗീകരിച്ച  ആറ് വക്സിനുകളിൽ ഉൾപ്പെടുന്നുണ്ട്.

മൊഡേണ, ആസ്റ്റ്രാസെനിക്ക, ഫൈസർ, ജോൺസൻ, സിനോഫാം, സിനോവാക് എന്നിവയാണ് സൗദി അംഗീകരിച്ച വാക്സിനുകൾ.

ഇതിൽ സിനോഫാം, സിനോവാക് എന്നീ ചൈനീസ് വാക്സിനുകൾ രണ്ട് ഡോസ് സ്വീകരിച്ചവർ മറ്റു നാല് വാക്സിനുകളിൽ ഏതെങ്കിലും ഒന്ന് ഒരു ഡോസ് കൂടി സ്വീകരിച്ചാൽ മാത്രമേ സൗദി ഫുൾ ഇമ്യൂൺ ആയി പരിഗണിക്കുകയുള്ളൂ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്