Monday, September 23, 2024
Saudi ArabiaTop Stories

ഐ ടി, ടെലികമ്യൂണിക്കേഷൻ മേഖലയിൽ 15,000 സൗദികൾക്ക് തൊഴിൽ

ഐടി, ടെലികമ്യൂണിക്കേഷൻ മേഖലകളിൽ അടുത്ത വർഷാവസാനത്തോടെ 15,000 സൗദികളെ ജോലികളിൽ പ്രവേശിപ്പിക്കുന്നതിനു വിവിധ ഗവണ്മൻ്റ് ഏജൻസികൾ പദ്ധതികൾ തയ്യാറാക്കുന്നു.

തൊഴിൽ മന്ത്രാലയത്തോടൊപ്പം, ടെലി കമ്യൂണിക്കേഷൻ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവുമാണു ഈ ലക്ഷ്യത്തിനായി കൈ കോർക്കുന്നത്.

അടുത്ത വർഷം അവസാനത്തോട് കൂടി ഐ ടി , ടെലികമ്യുണിക്കേഷൻ മേഖലകളിൽ 15,000 ത്തിലധികം സൗദികൾക്ക് തൊഴിൽ ലഭ്യമാക്കുകയാണു ലക്ഷ്യം.

സ്വദേശിവത്ക്കരണ തോത് ഉയർത്തുന്നതിനായി കഴിഞ്ഞ കാലങ്ങൾക്കിടയിൽ ടെലികമ്യൂണിക്കേഷൻ മന്ത്രാലയവും , തൊഴിൽ മന്ത്രാലയവും യോജിച്ച് പ്രവർത്തിച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്