ഹെൽത്ത് ആന്റ് എന്റെർടെയിൻമെന്റ് ഓൺലൈൻ ലൈവിന്റെ പ്രഥമ വാർഷിക ആഘോഷം നവംബർ 12 ന്
ജിദ്ദ: ഹെൽത്ത് ആന്റ് എന്റെർടെയിൻമെന്റ് ഓൺലൈൻ ലൈവിന്റെ പ്രഥമ വാർഷിക ആഘോഷം നവംബർ 12 ന് ‘മൊഹബ്ബത്ത് 2021′ എന്ന പേരിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.
പ്രമുഖ ഗായിക അമൃത സുരേഷിന്റെ നേതൃത്വത്തിൽ അമൃതം ഗമയ ബാന്റൊരുക്കുന്ന ലൈവ് സംഗീതത്തോടെയുള്ള ഗാനമേളയും പ്രമുഖ പിന്നണി ഗായകൻ സിയാഉൽ ഹഖിന്റെ കീഴിലുള്ള ഖവാലിയും ഗസലുമായിരുക്കും പരിപാടിയുടെ മുഖ്യ ആകർഷണം. സൗദി സമയം വൈകീട്ട് 5:30 ന് ആരംഭിക്കുന്ന പരിപാടി എച്ച് ആന്റ് ഇ ലൈവിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കും.
2021 ഡിസംബറിൽ ജിദ്ദയിൽ കലാ, സാംസ്കാരിക, സാമൂഹിക, വ്യവസായ, മാധ്യമ രംഗത്തെ പ്രമുഖരെയും ക്ഷണിക്കപ്പെട്ട അതിഥികളെയും ഉൾപ്പെടുത്തി ‘മൊഹബ്ബത്ത് 2021’ ന്റെ സാംസ്‌കാരിക സന്ധ്യ സംഘടിപ്പിക്കും. ഒന്നാം വാർഷികത്തിന്റെ ഭാഗമായി നടത്തിവരുന്ന ഇന്റർനാഷണൽ ഡാൻസ് മൽത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ നൽകുന്നതോടൊപ്പം പ്രസ്തുത കലാ രൂപങ്ങളും അരങ്ങേറും. വർണ്ണാഭമായ രണ്ടാംഘട്ട പരിപാടിയും എച്ച് ആന്റ് ഇ ലൈവിലൂടെ ലോകത്തിന്റെ എല്ലാ കോണിലുമുള്ള പ്രേക്ഷകർക്ക് അസ്വദിക്കാനാകും. എച്ച് ആന്റ് ഇ ലൈവ് ന്റെ പുതിയ ലോഗോ ചടങ്ങിൽ പ്രകാശനം നിർവ്വഹിക്കും.
ജിദ്ദ നാഷണൽ ഹോസ്പിറ്റൽ ഗ്രൂപ്പ് മുഖ്യ പ്രായോജകരാകുന്ന പരിപാടിയിൽ അൽ കബീർ കമ്പനിയുടെ സഹകരണവും ഉണ്ടായിരിക്കും.
ഗ്രൂപ്പുമായിരിക്കും പരിപാടിയുടെ
കോവിഡ് മഹാമാരിയുടെ കാലത്ത് ആരോഗ്യ ബോധവത്ക്കരണത്തിന് വേണ്ടി രൂപംകൊണ്ട ആശയമാണ് എച്ച് ആന്റ് ഇ ലൈവ് സ്ട്രീമിങ്ങന് തുടക്കമാവാൻ സഹായകമായത് .
ആരോഗ്യവും വിനോദവും കലയും കായികവും വൈജ്ഞാനികവുമായ മേഖലകളിൽ പ്രവർത്തിക്കുന്നവരെ കോർത്തിണക്കി വൈവിധ്യങ്ങളായ പരിപാടികൾ ദൃശ്യ മാധ്യമ സങ്കേതങ്ങളിലൂടെ ഇപ്പോൾ എച്ച് ആന്റ് ഇ ലൈവ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചു കൊണ്ടിരിക്കുന്നു.
പ്രവാസ ലോകത്തെയും നാട്ടിലെയും ആനുകാലിക വിഷയങ്ങൾ സമയ ബന്ധിതമായി ചർച്ച ചെയ്യുന്നതിന് പുറമെ, ആരോഗ്യം, വിനോദം, കലാ കായികം, ആത്‌മീയം, ജീവിത വഴികൾ, ഓർമകൾ എന്നീ പരിപാടികൾ സിറ്റ് ആൻഡ് റിലാക്സ്, കോഫീ ചാറ്റ്,സൂപ്പർ സൺഡേ, ഗ്രോയിങ് സ്റ്റാർസ്, രാഗ് മൽഹാർ, ഗ്ലോബൽ റൗണ്ട് അപ്പ് എന്നീ അവതരിപ്പിച്ച് ലൈവ് ഷോകൾ നടന്നു വരുന്നു.
സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി വിവിധ പരിപാടികൾ കൂടുതൽ വിപുലവും ആകർഷകവുമയക്കുന്നതിന് വേണ്ടിയാണ് ഒന്നാം വാർഷിക ആഘോഷം ജനകീയമായി സംഘടിപ്പിക്കപ്പെടുന്നത്.
ജിദ്ദയിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ ‘മൊഹബ്ബത്ത് 2021’ ന്റെ പോസ്റ്റർ പ്രകാശനം നടന്നു. വി പി മുഹമ്മദ് അലി ( മാനേജിങ് ഡയരക്ടർ ജിദ്ദ നാഷണൽ ഗ്രൂപ്പ്), ഡോ ഇന്ദു ചന്ദ്രശേഖർ, ഇഫ്സു റഹ്‌മാൻ (പ്രോഗ്രാം കമ്മിറ്റി ചെയർമാൻ) അബ്ദുൽ ലത്തീഫ് (കൺവീനർ), റാഫി ബീമാപള്ളി, നൗഷാദ് ചാത്തല്ലൂർ, എന്നിർ പങ്കെടുത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa