Monday, November 25, 2024
Saudi ArabiaTop Stories

പുതിയ സൗദിവത്ക്കരണ നിബന്ധനകളിൽ പ്രവാസികൾ ആശങ്കപ്പെടേണ്ടതുണ്ടോ?

മാർക്കറ്റിംഗ് മേഖലയിലെ പുതിയ സൗദിവത്ക്കരണ നിബന്ധനയുമായി ബന്ധപ്പെട്ട് നിരവധി പ്രവാസികൾ പലതരം ആശങ്കകൾ ഉയർത്തുന്നുണ്ട്.

പലരും പെട്ടെന്ന് സൗദിവത്ക്കരണം വരാൻ സാധ്യതയില്ലാത്ത മേഖലയാണെന്ന ധാരണയിൽ മാർക്കറ്റിംഗ് മേഖലയുമായി ബന്ധപ്പെട്ട പ്രൊഫഷനുകളിലേക്ക് നേരത്തെ ഇഖാമ പ്രൊഫഷൻ മാറ്റിയവരായിട്ടുണ്ട്.

ഇഖ്തിസ്വാസി തസ് വീഖ് അഥവാ മാർക്കറ്റിംഗ് സ്പെഷ്യലിസ്റ്റ് എന്ന പ്രൊഫഷനിലേക്ക് മാത്രം നിരവധി മലയാളികൾ തന്നെ ഇഖാമ പ്രൊഫഷൻ മാറ്റിയതായി അന്വേഷിച്ചാൽ വ്യക്തമാകും.

ഇത്തരത്തിൽ പ്രൊഫഷനുകൾ മാറ്റിയ പ്രവാസികളാണിപ്പോൾ പുതിയ നിബന്ധനകളുമായി ബന്ധപ്പെട്ട് ആശങ്ക പുലർത്തുന്നത്.

എന്നാൽ നിലവിൽ മാർക്കറ്റിംഗ് മേഖലയുമായി ബന്ധപ്പെട്ട സൗദിവത്ക്കരണ നിയമം കൂടുതൽ പ്രവാസികളെയും സാരമായി ബാധിക്കില്ല എന്നാണ്‌ മനസ്സിലാക്കാൻ സാധിക്കുന്നത്.

പ്രധാനമായും ഈ മേഖലയിൽ സൗദിവത്ക്കരണം 30 ശതമാനം ആണ്‌ അധികൃതർ നിശ്ചയപ്പെടുത്തിയിട്ടുള്ളത് എന്നത് ശ്രദ്ധേയമാണ്‌.

30 ശതമാനം സൗദിവത്ക്കരണം ബാധകമാകണമെങ്കിൽ പോലും മാർക്കറ്റിംഗ് മേഖലയുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്ന അഞ്ചോ അതിലധികമോ തൊഴിലാളികൾ സ്ഥാപനത്തിൽ ഉണ്ടായിരിക്കണം എന്നത് നിബന്ധനയുമാണ്‌.

ചുരുക്കത്തിൽ വലിയ കംബനികളിലെ ചെറിയ ശതമാനം വിദേശികളെ മാത്രമേ പുതിയ 30 ശതമാന സൗദിവത്ക്കരണം ബാധിക്കുകയുള്ളൂ എന്നാണ്‌ മനസ്സിലാകുന്നത്.

ചെറുകിട മാർക്കറ്റിംഗ് തൊഴിലുകളുമായി കുറഞ്ഞ ആളുകൾ ഉള്ള മുഅസ്സസകളുടെ കീഴിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് ഇപ്പോഴത്തെ സാഹചര്യത്തിൽ വലിയ ആശങ്ക പുലർത്തേണ്ട ആവശ്യമില്ല എന്ന് തന്നെ പറയാം.

2022 മെയ് 8 മുതലാണ് മാർക്കറ്റിംഗ് പ്രൊഫഷനുമായി ബന്ധപ്പെട്ട തൊഴിലുകളിൽ 30 ശതമാനം സൗദിവത്ക്കരണം പ്രാബല്യത്തിൽ വരിക.

മാർക്കറ്റിംഗ് മേഖലയുമായി ബന്ധപ്പെട്ട് സൗദിവത്ക്കരണം ബധകമാകുന്ന 13 പ്രൊഫഷനുകളെക്കുറിച്ച് അറേബ്യൻ മലയാളി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. അവ വിശദമായി അറിയാൻ https://arabianmalayali.com/2021/10/24/35749/ എന്ന ലിങ്ക് ക്ലിക്ക് ചെയ്‌താൽ മതി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്