Sunday, November 24, 2024
HealthSaudi ArabiaTop Stories

ജോലി ചെയ്യുന്ന സമയം ഇരിക്കേണ്ട രീതിയിൽ ഇരുന്നാൽ ഭാവിയിൽ വലിയ പ്രയാസങ്ങൾ അകറ്റാം

റിയാദ്: ജോലി സമയത്ത് ഉണ്ടാകാനിടയുള്ള ആരോഗ്യ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ, കിംഗ് സൗദ് മെഡിക്കൽ സിറ്റി ജീവനക്കാർ പാലിക്കേണ്ട പ്രധാന കാര്യങ്ങൾ വ്യക്തമാക്കി.

ജോലിസ്ഥലത്ത് ഇരിക്കുന്ന രീതി സാധാരണയായി ജോലിസ്ഥലങ്ങളിലെയും വീട്ടിലെയും ദൈനംദിന പ്രവർത്തനങ്ങളുടെ പ്രകടനത്തെ ബാധിക്കും.

ഓഫീസിലെ കസേരയിൽ ഇരിക്കുന്ന സമയം പാദങ്ങൾ നിലത്ത് അമർന്ന നിലയിലായിരിക്കണം ഇരികേണ്ടത്.

നേരെ ഇരിക്കുകയും ചുമൽ അയച്ചിടുകയും കസേരയിൽ ബാക്ക് റെസ്റ്റ് ഉണ്ടായിരിക്കുകയും ചെയ്യുക.
ഓരോ 30 അല്ലെങ്കിൽ 45 മിനുട്ടിലും ബ്രേക്ക് എടുക്കുകയും ചെയ്യുക എന്നിവ പ്രധാനമാണ്‌.

തെറ്റായ ഇരിപ്പ് കൈകളിലോ കഴുത്തിലോ വേദന, കൈത്തണ്ടയിലോ വിരൽത്തുമ്പിലോ വേദന, അല്ലെങ്കിൽ മരവിപ്പ്, പേശികളുടെ ക്ഷീണം, പിറകിലും കാലിലും വേദന എന്നിവ പോലുള്ള ചില ലക്ഷണങ്ങൾക്ക് കാരണമാകാമെന്നും നിർദ്ദേശത്തിൽ ഓർമ്മപ്പെടുത്തുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്