നിലപാട് കനപ്പിച്ച് സൗദി; ലെബനാൻ അംബാസഡറോട് 48 മണിക്കൂറിനുള്ളിൽ സൗദി വിടാൻ ആവശ്യപ്പെട്ടു; ലെബാനിൽ നിന്നുള്ള മുഴുവൻ ഇറക്കുമതിയും നിർത്തലാക്കി
സൗദി അറേബ്യയയെയും യു എ ഇയെയും അപകീർത്തിപ്പെടുത്തിക്കൊണ്ട് ലെബനിസ് ഇൻഫർമേഷൻ മന്ത്രി ജോർജ് കൊർദാഹി നടത്തിയ അഭിമുഖത്തെത്തുടർന്നുണ്ടായ അസ്വരാസ്യങ്ങൾ പുതിയ മാനങ്ങളിലേക്ക് നീങ്ങുന്നു.
സൗദിയിലെ ലെബനീസ് അംബാസഡറോഡ് 48 മണിക്കൂറിനകം രാജ്യം വിട്ട് പോകാൻ ആവശ്യപ്പെട്ട സൗദി അറേബ്യ ലെബനാനിലെ തങ്ങളുടെ പ്രതിനിധിയെ തിരികെ വിളിക്കുകയും ചെയ്തു.
ഇതിനു പുറമെ ലെബനാനിൽ നിന്നുള്ള മുഴുവൻ ഇറക്കുമതിയും നിർത്തലാക്കാനും സൗദി തീരുമാനിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയത്തിൻ്റെ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
യമനിലെ ഹൂത്തികൾ സ്വയം പ്രതിരോധിക്കുകയാണെന്നും അവിടെ നടക്കുന്ന യുദ്ധം വെറുതെയാണെന്നുമുള്ള തരത്തിലായിരുന്നു ലെബനാൻ മന്ത്രി പ്രസ്താവിച്ചത്.
എന്നാൽ മന്ത്രിസഭയിൽ അംഗമാകുന്നതിന് ഒരു മാസത്തിലേറെ മുമ്പ് രേഖപ്പെടുത്തിയ അഭിമുഖത്തിലാണ് കോർദാഹി ആ അഭിപ്രായങ്ങൾ പറഞ്ഞതെന്നും അദ്ദേഹത്തിന്റെ പ്രസ്താവനകൾ അയാളുടെ വ്യക്തിപരമായ അഭിപ്രായത്തെ പ്രതിഫലിപ്പിക്കുന്നതാണെന്നും സർക്കാരുമായി യാതൊരു ബന്ധവുമില്ലെന്നും നയതന്ത്ര വീഴ്കകൾ പരിഹരിക്കാൻ ശ്രമിക്കുന്ന ലെബനൻ പ്രധാനമന്ത്രി നജീബ് മിക്കാറ്റി പറഞ്ഞു .
ലെബനീസ് മന്ത്രിയുടെ അഭിമുഖത്തെത്തുടർന്ന് വിവിധ ജിസിസി രാജ്യങ്ങൾ തങ്ങളുടെ രാജ്യങ്ങളിലെ ലെബനീസ് അംബാസഡർമാരെ വിളിച്ച് വരുത്തി പ്രതിഷേധം അറിയിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa