Tuesday, September 24, 2024
Saudi ArabiaTop Stories

സ്ഥാപനങ്ങൾക്കുള്ള സേവനങ്ങൾ നിർത്തലാക്കിയത് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് സൗദി സകാത്ത് ആന്റ് ടാക്സ് അതോറിറ്റിയുടെ വിശദീകരണം

സ്ഥാപനങ്ങൾക്കുള്ള സേവനങ്ങൾ നിർത്തൽ ചെയ്തതും ബാങ്ക് അക്കൗണ്ട് ഉൾപ്പെടെയുള്ളവ ഫ്രീസ്
ചെയ്തതും ഒഴിവാക്കുന്നതിനു സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് സൗദി സക്കാത്ത് ടാക്സ് ആൻഡ് കസ്റ്റംസ്  അതോറിറ്റി വ്യക്തമാക്കി.

അടക്കാൻ വൈകിയ തുകകൾ അടച്ചശേഷം അധികൃതരുമായി ബന്ധപ്പെട്ട ഒരു ഉപയോക്താവിന്റെ സംശയത്തിന് മറുപടി നൽകുകയായിരുന്നു അധികൃതർ.

അടക്കാനുള്ള തുകകൾ
അടച്ചു കഴിഞ്ഞാൽ രണ്ടു പ്രവൃത്തി ദിനങ്ങൾക്ക് ഉള്ളിൽ തന്നെ ബാങ്ക് അക്കൗണ്ട് ഫ്രീസ് ചെയ്തതും സേവനങ്ങൾ നിർത്തലാക്കിയതുമടക്കമുള്ള എല്ലാ നടപടികളും ഓട്ടോമാറ്റിക്കായി ഒഴിവാകും.

അതോടൊപ്പം, അടക്കാനുള്ള തുക ഇൻസ്റ്റാൾമെന്റ് ആയി നൽകുന്നതിനു സമ്മതം നൽകിയാലും സേവനങ്ങൾ നിർത്തലാക്കിയതിനെതിരെ കേസ് ഫയൽ ചെയ്താലും സേവനങ്ങൾ പുനരാരംഭിക്കുമെന്നും അധികൃതർ വിശദീകരിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്