Tuesday, September 24, 2024
Top Stories

വാഹനങ്ങളുടെ ഇന്ധനച്ചെലവ് കുറക്കാൻ 6 വഴികൾ

ദിനം പ്രതി ഇന്ധനച്ചെലവ് വർദ്ധിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അനാവശ്യമായ ഇന്ധനച്ചെലവ് ഒഴിവാക്കാൻ സഹായിക്കുന്ന ചില ടിപുകൾ വാഹന മേഖലയുമായി ബന്ധപ്പെട്ടവർ പങ്ക് വെക്കുന്നു.

വെയ്റ്റ്: കാറിലെ കനം കൂടുന്നത് ഇന്ധനച്ചെലവ് വർദ്ധിക്കാനും കാരണമാകും. അധികം വരുന്ന ഓരോ 100 കിലോ ഭാരത്തിനും 0.3 ലിറ്റർ ഇന്ധനം അധികം ചെലവ് വരും. അത് കൊണ്ട് തന്നെ കാറിൽ ഉള്ള അമിത ഭാരത്തിനു കാരണമാകുന്ന വസ്തുക്കൾ ഒഴിവാക്കുക.

ടയറുകൾ:  ഊർജ്ജ സംരക്ഷണം ഉറപ്പ് നൽകുന്ന ടയറുകൾ ഉപയോഗിക്കാം, ഇത് 100 കിലോമീറ്ററിന് അര ലിറ്റർ വരെ ലാഭിക്കാൻ സഹായിക്കും.

വായു മർദ്ദം: നിർദ്ദേശിക്കപ്പെട്ട രീതിയിൽ ടയറുകളിൽ വായു മർദ്ദം ക്രമീകരിച്ചാൽ  അനാവശ്യ ഇന്ധന ഉപഭോഗം ഒഴിവാക്കാൻ കഴിയും.

വാഹനം പതിവായി പരിശോധിക്കുക: എയർ പ്യൂരിഫയർ, എഞ്ചിൻ തുടങ്ങിയ ഭാഗങ്ങൾ ഇന്ധന ഉപഭോഗവുമായി ബന്ധപ്പെട്ടതാണ്, അതിനാൽ അവ  പതിവായി പരിശോധിക്കണം.

അത്യാവശ്യമില്ലാത്ത ഉപകരണങ്ങൾ ഓഫ് ചെയ്യുക: കൺട്രോൾ യൂണിറ്റുകൾ, ലൈറ്റിംഗ്, ഫാനുകൾ, എയർ കണ്ടീഷനിംഗ്, സുരക്ഷ, സുഖസൗകര്യങ്ങൾ എന്നിവ പോലെയുള്ള വാഹന ഇലക്ട്രിക്കൽ ഉപകരണങ്ങൾ, വാഹനത്തിന്റെ ഗ്രിഡിൽ നിന്ന് പവർ വലിച്ചെടുക്കുന്നു. സ്വഭാവികമായും ഇതിനു ഇന്ധനം ചെലവാകുകയും ചെയ്യുന്നു.

വിൻഡോകൾ അടയ്ക്കുക: മണിക്കൂറിൽ 100 ​​കിലോമീറ്റർ വേഗതയിൽ ഇരുവശത്തും വിൻഡോകൾ തുറക്കുന്നത് ഇന്ധന ഉപഭോഗം 0.2 ലിറ്റർ വർദ്ധിക്കുന്നതിലേക്ക് നയിക്കുന്നു. 

ഇവക്കെല്ലാം പുറമെ ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിന്, കാറിൽ ചെറിയ യാത്രകൾ ഒഴിവാക്കാം, പകരം ബൈക്ക് അല്ലെങ്കിൽ നടക്കാൻ മുൻഗണന നൽകുക.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ  നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്