രാജാവ് ഉത്തരവിട്ടു; ഈജിപ്ഷ്യൻ സയാമീസ് ഇരട്ടകളെ സൗദിയിലെത്തിക്കും
റിയാദ്: സൗദി ഭരണാധികാരി സല്മാൻ രാജാവിൻ്റെ പ്രത്യേക ഉത്തരവ് പ്രകാരം ഈജിപ്ഷ്യൻ സയാമീസ് ഇരട്ടകളെ റിയാദിൽ എത്തിക്കും.
സല്മ, സാറ എന്നീ പേരുകളിലുള്ള സയാമീസ് ഇരട്ടകളെയാണ് അവരുടെ മാതാപിതാക്കൾക്കൊപ്പം സൗദിയിൽ എത്തിക്കുക.
സൗദിയിലെത്തിയ ശേഷം റിയാദ് കിംഗ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുന്ന കുട്ടികൾക്ക് വേർപ്പെടുത്തൽ ശസ്ത്രക്രിയക്കുള്ള സാധ്യത പരിശോധിക്കും.
ലോകത്ത് എവിടെയുള്ള മനുഷ്യരും ദുരിതമനുഭവിക്കുന്നുണ്ടെങ്കിൽ അത് ലഘൂകരിക്കുന്നതിനുള്ള രാജ്യത്തിൻ്റെ ശ്രമങ്ങളുടെ ഭാഗമായാണു ഇതിനെ സയാമീസ് ശസ്ത്രക്രിയാ വിദഗ്ദനും റോയൽ കോർട്ട് ഉപദേഷ്ടാവുമായ ഡോ:അബ്ദുല്ല റബീഅ വിശേഷിപ്പിച്ചത്.
ലോകത്തെ 22 രാജ്യങ്ങളിൽ നിന്ന് ഇത് വരെയായി ഇത്തരത്തിലുള്ള 117 കേസുകൾ സൗദി സർക്കാർ പരിഗണിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സ്ആപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa