വാക്സിൻ സ്വീകരിച്ചവർക്കും വാക്സിനെടുക്കാത്തവർക്കും കൊറോണ ബാധിക്കുന്ന തോതിൻ്റെ വ്യത്യാസം വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം; പുതിയ രോഗികൾ 37
ജിദ്ദ: കൊറോണ വാക്സിൻ സ്വീകരിച്ചവർക്കും വാക്സിൻ സ്വീകരിക്കാത്തവർക്കും വൈറസ് ബാധയേൽക്കുന്നതിൻ്റെ തോതിൻ്റെ വ്യത്യാസം സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് കൊറോണ ബാധിച്ചവരിൽ 97 ശതമാനവും രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കാത്തവരാണ്. ഇതിൽ 65 ശതമാനവും ഒരു ഡോസ് പോലും സ്വീകരിക്കാത്തവരും 32 ശതമാനം ഒരു ഡോസ് മാത്രം സ്വീകരിച്ചവരുമാണ്.
അതേ സമയം രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചതിനു ശേഷം കൊറോണ സ്ഥിരീകരിച്ചത് മൂന്ന് ശതമാനം ആളുകൾക്ക് മാത്രമാണെന്ന് ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു.
സൗദിയിൽ പുതുതായി 37 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചപ്പോൾ 44 പേർ കൂടി സുഖം പ്രാപിച്ചിട്ടുണ്ട്. നിലവിൽ 2106 ആക്റ്റീവ് കേസുകളാണുള്ളത്. പുതുതായി 2 കൊറോണ മരണം റിപ്പോർട്ട് ചെയ്തു. 50 പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നു.
സൗദിയിൽ ഇത് വരെയായി 4.68 കോടിയിലധികം വാക്സിനുകൾ വിതരണം ചെയ്തു. ഇതിൽ 2.20 കോടി സെകൻഡ് ഡോസും 3.15 ലക്ഷം ബൂസ്റ്റർ ഡോസും ഉൾപ്പെടുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa