8 കാറുകൾ; രണ്ട് മണിക്കൂർ കൊണ്ട് ഓടിയത് 250 കിലോമീറ്റർ; ലൊക്കേഷൻ മാപ്പ് ചതിച്ച് സൗദി മരുഭൂമിയിൽ കുടുങ്ങിയ വിദേശിയെ രക്ഷപ്പെടുത്തിയ സംഭവം വൈറലാകുന്നു
ജിദ്ദ: റിയാദിൽ നിന്ന് കാലിത്തീറ്റയുമായി റാബിഗിലെ ഒരു മസ്റഅയിലേക്ക് പോകുകയായിരുന്ന സുഡാനി പൗരനെ റെസ്ക്യൂ ടീം രക്ഷിച്ച സംഭവം വൈറലാകുന്നു.
നാലു ടൺ ലോഡുമായി ട്രക്കിൽ റാബിഗിലെ ലക്ഷ്യ സ്ഥാനത്തേക്ക് പോകുകയായിരുന്ന സുഡാനി ഡ്രൈവർ ആപ് നോക്കി ലഭിച്ച ലൊക്കേഷൻ മാപ്പ് നോക്കി പോയപ്പോൾ മരുഭൂമിയിൽ വഴി തെറ്റി കുടുങ്ങുകയായിരുന്നു.
വഴി തെറ്റിയതിനു പുറമെ ഡെസർട്ട് റോഡിൽ 50 കിലോമീറ്ററുകളോളം ഓടിയ ശേഷം ഇയാൾ ഓടിച്ചിരുന്ന ട്രക്ക് വഴിയിൽ കുടുങ്ങിയതോടെ ഒന്നും ചെയ്യാൻ സാധിക്കാതെ പ്രയാസപ്പെടുകയായിരുന്നു.
അടുത്ത ദിവസം പ്രസ്തുത വഴിയിൽ മറ്റൊരു വ്യക്തി യാദൃശ്ചികമായി സഞ്ചരിക്കാനിട വരികയും വഴിയിൽ കുടുങ്ങിയ സുഡാനിയെ കാണാനിട വരികയും ചെയ്തു. അയാൾ സുഡാനിക്ക് ഭക്ഷണവും വെള്ളവും നൽകുകയും സംയുക്ത ഓപറേഷൻ ടീമുമായി ബന്ധപ്പെടാൻ നിർദ്ദേശിക്കുകയും ചെയ്തു.
തുടർന്ന് സുഡാനി പൗരൻ സിവിൽ ഡിഫൻസുമായി ബന്ധപ്പെടുകയും അവർ റെസ്ക്യൂ ടീമിൻ്റെ നംബർ നൽകുകയും അവരുമായി ബന്ധപ്പെടുകയും ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ റെസ്ക്യു ടീം ഇദ്ദേഹത്തെ രക്ഷിക്കാൻ എത്തി.
ലൊക്കേഷൻ മനസ്സിലാക്കിയ റെസ്ക്യൂ ടീം 8 കാറുകൾ തയ്യാറാക്കുകയും അതിൽ അവരുടെ കേന്ദ്രത്തിൽ നിന്ന് 250 കിലോമീറ്റർ താണ്ടി സുഡാനി നിൽക്കുന്ന സ്ഥലത്തേക്ക് രണ്ട് മണിക്കൂർ കൊണ്ട് ഓടിയെത്തുകയും ചെയ്യുകയായിരുന്നു.
തന്നെ രക്ഷിക്കാൻ എത്തിയ സംഘത്തെ കണ്ട സുഡാനി പൗരൻ വലിയ ആഹ്ളാദം പ്രകടിപ്പിക്കുകയും അല്ലാഹുവിനോട് നന്ദി അറിയിക്കുകയും ചെയ്തു. രക്ഷപ്പെട്ട സുഡാനിയുടെ സന്തോഷം കണ്ടപ്പോൾ തങ്ങൾ അനുഭവിച്ച പ്രയാസങ്ങളെല്ലാം മറന്ന് പോയെന്നും ഇത്തരത്തിൽ കുടുങ്ങിയാൽ സിവിൽ ഡിഫൻസുമായി ബന്ധപ്പെടണമെന്നും രക്ഷാ പ്രവർത്തകർ ഓർമ്മപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa