Saturday, April 19, 2025
Saudi ArabiaTop Stories

സൗദിയിൽ ഡെലിവറി തൊഴിലാളികൾക്ക് ജോലിയിൽ തുടരണമെങ്കിൽ ആരോഗ്യ സർട്ടിഫിക്കറ്റ് നിർബന്ധമാകും

ജിദ്ദ: കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷനിൽ (സിഐടിസി)  രജിസ്റ്റർ ചെയ്തിട്ടുള്ള ഇലക്ട്രോണിക് ഡെലിവറി ആപ്ലിക്കേഷൻ തൊഴിലാളികൾക്ക് ഡെലിവറി തൊഴിലാളികൾക്കുള്ള വൈദ്യപരിശോധന നടത്തി ആരോഗ്യ സർട്ടിഫിക്കറ്റ് നേടൽ നിർബന്ധമാകും.

നവംബർ 30 മുതൽ, ആരോഗ്യ സർട്ടിഫിക്കറ്റ് നേടിയിട്ടില്ലെങ്കിലോ മെഡിക്കൽ പരിശോധനയിൽ വിജയിച്ചില്ലെങ്കിലോ ഡെലിവറി തൊഴിലാളികളിൽ നിന്നുള്ള ഒരു അഭ്യർത്ഥനയും സ്വീകരിക്കില്ല. 

ഡെലിവറി ആപുകൾ അവരുടെ തൊഴിലാളികളോട് ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കേന്ദ്രങ്ങളിൽ പോയി പരീക്ഷ നടത്തി പെർമിറ്റ് നേടുന്നതിനു ആവശ്യപ്പെടുന്നുണ്ട്.

തൊഴിലാളികൾ ഹെൽത്ത് പെർമിറ്റ് നേടുന്നതിൽ അശ്രദ്ധ കാണിക്കുന്നത് സ്ഥാപനം അടച്ചുപൂട്ടുന്നതിനിടയാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്