ഏഴ് രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് യാത്രാ വിലക്കേർപ്പെടുത്തി
ഏഴ് രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് നേരിട്ട് വരുന്നതും പ്രസ്തുത രാജ്യങ്ങളിലേക്ക് പോകുന്നതും സൗദി ആഭ്യന്തര മന്ത്രാലയം വിലക്കി.
സൗത്ത് ആഫ്രിക്ക, നമീബിയ, ബോത്സ്വാന, സിംബാവെ, മൊസാംബിഖ്, ലെസോത്തൊ, എസ്വാതിനി എന്നീ രാജ്യങ്ങളാണ് വിലക്കേർപ്പെടുത്തിയ പട്ടികയിൽ ഉള്ളത്.
പ്രസ്തുത രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് വരുന്ന വിദേശികൾ സൗദി വിലക്കേർപ്പെടുത്താത്ത മറ്റേതെങ്കിലും രാജ്യങ്ങളിൽ 14 ദിവസം കഴിയണം.
സൗദി പ്രവേശനത്തിനു ഇളവുള്ള വിഭാഗങ്ങൾക്ക് ( അത് സൗദി പൗരന്മാരാണെങ്കിലും) സൗദിയിൽ അഞ്ച് ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീൻ ബാധകമാകും.
കൊറോണയുടെ പുതിയ വകഭേദം പ്രസ്തുത രാജ്യങ്ങളിൽ കണ്ടെത്തിയതിനെത്തുടർന്നാണു വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്.
ബ്രിട്ടൻ അടക്കം വിവിധ രാജ്യങ്ങൾ ഇതിനകം മേൽ പരാമർശിച്ച രാജ്യങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa