Friday, November 22, 2024
Saudi ArabiaTop Stories

ലെവിയിൽ നിന്ന് ഒഴിവാക്കപ്പെട്ട സ്ഥാപനങ്ങളെക്കുറിച്ചും ഇഖാമ മൂന്ന് മാസത്തേക്ക് പുതുക്കുന്ന സംവിധാനമൊരുക്കിയതിൻ്റെ ലക്ഷ്യങ്ങളും ആനുകൂല്യം കിട്ടാത്ത വിഭാഗങ്ങൾ ഏതെല്ലാമെന്നും വ്യക്തമാക്കി സൗദി മാനവ വിഭവ ശേഷി മന്ത്രാലയം

മൂന്ന് മാസത്തേക്ക് ഇഖാമ ഇഷ്യു ചെയ്യുന്നതിൻ്റെയും പുതുക്കുന്നതിൻ്റെയും ലക്ഷ്യങ്ങളും പ്രസ്തുത ആനുകൂല്യത്തിൽ നിന്ന് ഒഴിവാക്കപ്പെട്ട വിഭാഗങ്ങളെക്കുറിച്ചും ലെവിയിൽ നിന്ന് ഒഴിവാക്കപ്പെട്ട സ്ഥാപനങ്ങളെക്കുറിച്ചും സൗദി മാനവ വിഭവ ശേഷി മന്ത്രാലയ അസിസ്റ്റൻ്റ് അണ്ടർ സെക്രട്ടറി എഞ്ചിനീയർ അഹമദ് അൽ ഷർഖി വിശദീകരിച്ചു.

തൊഴിലുടമ അല്ലെങ്കിൽ സ്ഥാപനങ്ങളുമായും തൊഴിലാളിയുമായും ഉള്ള കരാർ ബന്ധം കൈകാര്യ ചെയ്യുന്നതിൽ കൂടുതൽ വഴക്കം നൽകുക എന്നതാണു പ്രാഥമികമായി ഇതിൽ ലക്ഷ്യമിടുന്നത്.

സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെ സാംബത്തിക ഒഴുക്കിൻ്റെ കൈകാര്യം മെച്ചപ്പെടുത്തുകയും ഫിനാൻഷ്യൽ പേയ്‌മെൻ്റുകൾ ഷെഡ്യൂൾ ചെയ്യാൻ അനുവദിക്കുകയും ചെയ്യുന്നു എന്നതാണു മറ്റൊരു ഗുണം.

കാര്യങ്ങൾ കൂടുതൽ എളുപ്പമാകുമെന്നതിനാൽ സ്ഥാപനമുടമകൾക്കും ജോലി ചെയ്യുന്ന പ്രവാസികൾക്കും പുതിയ സംവിധാനം ഏറെ പ്രയോജനപ്പെടുകയും ചെയ്യും.

അതേ സമയം ഗാർഹിക തൊഴിലാളികൾ പോലുള്ള വിഭാഗങ്ങൾ ഇഖാമ മൂന്ന് മാസത്തേക്ക് പുതുക്കുന്ന ആനുകൂല്യത്തിൽ പെടില്ല എന്നും ഷർഖി വ്യക്തമാക്കി.

സൗദി മന്ത്രി സഭായുടെ നേരത്തെയുള്ള തീരുമാനപ്രകാരം ലെവിയിൽ നിന്ന് ഒഴിവാക്കപ്പെട്ട സ്ഥാപനങ്ങളെക്കുറിച്ചും ഷർഖി വിശദീകരണം നൽകി.

ഒൻപതോ അതിൽ കുറവോ തൊഴിലാളികളുള്ള സ്ഥാപനങ്ങൾക്കാണു ലെവി ഒഴിവാക്കിക്കൊടുക്കുന്നത്. അതേ സമയം ഈ ആനുകൂല്യം പ്രസ്തുത സ്ഥാപനങ്ങൾക്ക് ലഭിക്കണമെങ്കിൽ തൊഴിലുടമ ഫുൾ ടൈം അതേ സ്ഥാപനത്തിൽ ജോലിക്കാരനായിരിക്കണം. അതോടൊപ്പം സോഷ്യൽ ഇൻഷൂറൻസിൽ രെജിസ്റ്റർ ചെയ്തിരിക്കണമെന്നതും മറ്റൊരു സൗദി തൊഴിലാളി കൂടി 9 ജീവനക്കാരിൽ ഒരാളായി ഉണ്ടായിരിക്കണമെന്നതും വ്യവസ്ഥയാണെന്നും ഷർഖി കൂട്ടിച്ചേർത്തു.

ഇത്തരത്തിൽ വ്യവസ്ഥകൾ പാലിക്കുന്ന സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന 4 തൊഴിലാളികളുടെ ലെവിയാണു നിലവിൽ ഒഴിവാക്കിക്കൊടുക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്