ഇഖാമയിലെ പ്രഫഷൻ മാറ്റാനുദ്ദേശിക്കുന്നവർ ശ്രദ്ധിക്കേണ്ടത്
സൗദിയിലെ വിദേശ തൊഴിലാളികളുടെ ഇഖാമയിലെ പ്രഫഷൻ മാറ്റം പുന:സ്ഥാപിച്ചതിനാൽ നിരവധി ആളുകളാണു പ്രഫഷൻ മാറുന്നതിനു ശ്രമിക്കുന്നത്. പുതിയ സാഹചര്യത്തിൽ പ്രഫഷൻ മാറുന്നവർ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ അത് വലിയ സാംബത്തിക ബാധ്യത സൃഷ്ടിക്കും.
തൊഴിലുടമയുടെ തൊഴിൽ മന്ത്രാലയത്തിൽ രെജിസ്റ്റർ ചെയ്ത ലൈസൻസ് ആക്റ്റീവും നിയമ സാധുതയും ഉള്ളത് ആണെങ്കിൽ മാത്രമേ പ്രഫഷൻ മാറാൻ സാധിക്കൂ. അത് പോലെ മാറാനുദ്ദേശിക്കുന്ന പ്രഫഷൻ സൗദി ജോബ് ക്ളാസിഫിക്കേഷനിൽ ഉൾപ്പെട്ട തൊഴിലുകൾ ആയിരിക്കുകയും വേണം.
പ്രഫഷൻ മാറാനുദ്ദേശിക്കുന്ന തൊഴിലാളി ജോലി ചെയ്യുന്ന സ്ഥാപനം നിതാഖാത്ത് നിയമങ്ങൾ പാലിച്ചിരിക്കണം. ഉന്നത പ്രഫഷനുകളിലേക്ക് മാറാനുദ്ദേശിക്കുന്നവർ യോഗ്യത തെളിയിക്കുന്ന രേഖകൾ നാട്ടിലെ ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നിന്നും സൗദി എംബസിയിൽ നിന്നും അറ്റസ്റ്റ് ചെയ്തിരിക്കണം.
അതേ സമയം സൗദികൾക്കായി നിജപ്പെടുത്തിയ പ്രഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല. മാറ്റം വിലക്കിയ പ്രഫഷനുകളുള്ളവർക്കും മാറാൻ അനുമതി നൽകിയിട്ടില്ല
എഞ്ചിനീയർ, ആരോഗ്യ മേഖല എന്നിവയുമായി ബന്ധപ്പെട്ട പ്രഫഷനിൽ നിന്ന് മറ്റൊരു പ്രഫഷനിലേക്ക് മാറാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ എഞ്ചിനീയേഴ്സ് കൗൺസിൽ തുടങ്ങിയ അതോറിറ്റികളുടെ അനുമതി ആവശ്യമാണു.
അതോടൊപ്പം പ്രഫഷൻ മാറ്റം നടത്തുംബോൾ നിലവിൽ സൗദിവത്ക്കരണം ഇല്ലെങ്കിലും ഭാവിയിൽ സൗദിവത്ക്കരണം നടക്കാൻ സാധ്യതയുള്ള പ്രഫഷൻ ആണോ എന്ന് ഉറപ്പ് വരുത്തുന്നത് ഉപകാരപ്പെടും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa