Monday, November 25, 2024
Saudi ArabiaTop Stories

ഉംറ വിസയിൽ സൗദിയിലേക്ക് വരുന്നവർക്കുള്ള പുതിയ നിബന്ധനകൾ പ്രഖ്യാപിച്ചു

ഉംറ വിസയിൽ വിദേശ രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് വരുന്ന തീർഥാടകർ പാലിക്കേണ്ട പുതിയ നിബന്ധനകൾ സൗദി ഹജ്ജ് ഉംറ മന്ത്രാലയം പ്രഖ്യാപിച്ചു.

ഉംറ വിസ ഇഷ്യു ചെയ്യുന്നതിനു മുംബ് അപേക്ഷകൻ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച് ഇമ്യൂൺ ആയിരിക്കണമെന്നത് പ്രധാന വ്യവസ്ഥയാണ്.

സൗദി അംഗീകരിച്ച വാക്സിനുകൾ സ്വീകരിച്ച് ഫുൾ ഇമ്യൂൺ ആയ വിദേശ തീർത്ഥാടകർക്ക് ക്വാറൻ്റീൻ ഇല്ലാതെത്തന്നെ സൗദിയിലേക്ക് പ്രവേശിക്കാവുന്നതും ഉംറയും സിയാറത്തും നിർവ്വഹിക്കാവുന്നതുമാണ്.

അതേ സമയം സൗദി അംഗീകരിക്കാത്തതും ലോകാരോഗ്യ സംഘടന അംഗീകരിച്ചതുമായ വാക്സിൻ ഫുൾ ഡോസ് സ്വീകരിച്ചവർക്ക് 3 ദിവസം സൗദിയിൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ ബാധകമാകും.

അതോടൊപ്പം ഈ വിഭാഗത്തിൽ പെടുന്നവർക്ക് ക്വാറൻ്റീൻ ആരംഭിച്ചത് മുതൽ 48 മണിക്കൂറിനുള്ളിൽ പിസിആർ ടെസ്റ്റും നടത്തണം.

പിസിആർ നെഗറ്റീവ് റിസൽറ്റ് ലഭിക്കുന്നതോടെ അവർക്ക് ആരാധനാ കർമ്മങ്ങൾ നിർവ്വഹിക്കാവുന്നതും വിസാ കാലാവധി തീരും വരെ സൗദിയിൽ തുടരാവുന്നതുമാണ്.

ഇഅതമർനാ ആപ് വഴിയാാണു തീർത്ഥാടകർ ഉംറക്കും സിയാറത്തിനുമുള്ള പെർമിഷൻ നേടേണ്ടത്. കഴിഞ്ഞ ദിവസം 18 വയസ്സിനു മുകളിലുള്ളവർക്കെല്ലാം ഉംറ വിസയിൽ സൗദിയിൽ പ്രവേശിക്കാമെന്ന് അധികൃതർ അറിയിച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്