ഒമിക്രോൺ; ആശ്വാസം പകരുന്ന വെളിപ്പെടുത്തലുകളുമായി വൈറസ് വകഭേദം കണ്ടെത്തിയ ഡോക്ടർ
ഒമിക്രോൺ വകഭേദം ബാധിച്ച രോഗികളെ വീടുകളിൽ തന്നെ ചികിത്സിക്കാവുന്നതാണെന്നും ഇതിന്റെ ലക്ഷണങ്ങൾ വളരെ നേരിയ രീതിയിലേ ഉള്ളൂവെന്നും ആദ്യമായി ഒമിക്രോൺ കണ്ടെത്തിയവരിൽ ഒരാളായ ദക്ഷിണാഫ്രിക്കൻ ഡോക്ടർ ആഞ്ചലിക് കോറ്റ്സി അറിയിച്ചു.
തന്റെ ക്ലിനിക്കിൽ 7 ഒമിക്രോൺ ബാധിതരെ ചികിത്സിച്ചു,അവരിലെ രോഗ ലക്ഷണം വളരെ നേരിയ തോതിലേ ഉണ്ടായിരുന്നുള്ളൂ.
നേരത്തെ വലിയ അപകടകാരിയെന്ന് വിശേഷിപ്പിച്ചിരുന്ന ഡെൽറ്റയേക്കാൾ കുറഞ്ഞ തോതിലേ ഒമിക്രോൺ ലക്ഷണം കാണിക്കുന്നുള്ളൂ. ഡെൽറ്റയെപ്പോലെ രുചിയോ മണമോ നഷ്ടപ്പെടുകയോ ശ്വാസ തടസ്സം നേരിടുകയോ ഒമിക്രോൺ ബാധിച്ചവർക്ക് അനുഭവപ്പെട്ടിട്ടില്ല.
40 വയസോ അതിൽ താഴെയോ പ്രായമുള്ളവരെയാണ് ഈ വേരിയന്റ് ബാധിക്കുന്നതെന്നാണ് ഇതുവരെയുള്ള അനുഭവം. ചികിത്സിച്ച ഒമിക്‌റോൺ ലക്ഷണങ്ങളുള്ള പകുതിയോളം രോഗികളും വാക്സിനേഷൻ എടുത്തിട്ടില്ല.
ഏറ്റവും പ്രധാനമായ ക്ലിനിക്കൽ പരാതി ഒന്നോ രണ്ടോ ദിവസത്തേക്കുള്ള കഠിനമായ ക്ഷീണവും തലവേദനയും ശരീരവേദനയുമാണെന്നും ഡോക്ടർ ആഞ്ചലിക് വ്യക്തമാക്കി.
സ്വകാര്യ പ്രാക്ടീഷണറും സൗത്ത് ആഫ്രിക്കൻ മെഡിക്കൽ അസോസിയേഷന്റെ അദ്ധ്യക്ഷയുമാണ് ഡോ. ആഞ്ചലിക് കോറ്റ്‌സി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa