പുതിയ തീരുമാനം പ്രാബല്യത്തിൽ വരാൻ മണിക്കൂറുകൾ ബാക്കി; ആശ്വാസത്തോടെ സൗദി പ്രവാസികൾ
സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കാത്തവർക്കെല്ലാം നേരിട്ട് സൗദിയിലേക്ക് ക്വാറന്റീനോട് കൂടി പ്രവേശിക്കാൻ അനുമതി നൽകിയ തീരുമാനം പ്രാബല്യത്തിൽ വരാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി.
ഡിസംബർ 1 നു പുലർച്ചെ 1 മണി മുതലാണ് ഇന്ത്യയടക്കം 6 രാജ്യങ്ങളിൽ നിന്ന് 5 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ വ്യവസ്ഥയോടെ സൗദിയിലേക്ക് പ്രവേശിക്കാൻ സാധിക്കുക.
ഇതോടെ ഇന്ത്യയിൽ നിന്നും സൗദിയിലേക്ക് പോകണമെങ്കിൽ 14 ദിവസം മറ്റേതെങ്കിലും രാജ്യങ്ങളിൽ കഴിയണം എന്ന നിബന്ധന ആവശ്യമില്ലാതെ വന്നിരിക്കുകയാണ്.
അതേ സമയം നാട്ടിൽ നിന്നും രണ്ട് ഡോസ് വാക്സിൻ എടുത്തവരാണെങ്കിലും സൗദിയിലെ 5 ദിവസ ക്വാറന്റീൻ നിർബന്ധമാണെന്നത് പലർക്കും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. എങ്കിലും 14 ദിവസം മറ്റേതെങ്കിലും രാജ്യത്ത് കഴിയുന്ന ചെലവ് തന്നെ ഇതിനും വരികയുള്ളു എന്നത് ആശ്വാസകരവുമാണ്.
അതോടൊപ്പം സൗദിയിൽ നേരിട്ട് പ്രവേശിച്ചു കഴിഞ്ഞു എന്ന സമാധാനത്തോടെ 5 ദിവസം ക്വാറന്റീനിൽ കഴിയുകയും ചെയ്യാം.
നേരത്തെ 14 ദിവസം മറ്റു രാജ്യങ്ങളിൽ ക്വറന്റീനിൽ കഴിയുന്നതിനിടെ പ്രസ്തുത രാജ്യങ്ങൾക്ക് സൗദി യാത്രാ വിലക്ക് ഏർപ്പെടുത്തിയതിനാൽ സൗദിയിലേക്ക് പറക്കാനാകാതെ നാട്ടിലേക്ക് തിരികെ പോന്ന നിരവധി പ്രവാസികളൂണ്ട്. ഇനി അത്തരം ഒരു ദുരനുഭവം ഉണ്ടാകില്ല എന്നത് വലിയ ആശ്വാസം തന്നെയാണ്.
അതേ സമയം നിലവിൽ ദുബൈയിലും മറ്റും 14 ദിവസം കഴിയുന്ന പ്രവാസികൾ 14 ദിവസത്തെ ദുബൈ താമസത്തിനു ശേഷം ഇനി സൗദിയിലേക്ക് പ്രവേശിക്കുന്ന സമയം 5 ദിവസം സൗദിയിൽ ക്വാറന്റീനിൽ കഴിയേണ്ടി വരുമോ എന്ന ആശങ്ക ഉണർത്തുന്നുണ്ട്. ഇന്ത്യയിൽ നിന്ന് നേരിട്ട് പോകുന്നവർക്കാണു സൗദിയിലെ ക്വാറന്റീൻ എന്നതിനാൽ അതിന്റെ ആവശ്യം ഉണ്ടാകില്ല എന്ന് തന്നെയാണ് ട്രാവൽ മേഖലയിലുള്ളവർ അറിയിക്കുന്നത്.
സൗദിയിൽ നിന്നും ഒരു ഡോസ് വാക്സിൻ മാത്രമെടുത്തവർക്ക് 3 ദിവസത്തെ ക്വാറന്റീനോട് കൂടെ എല്ലാ രാജ്യങ്ങളിൽ നിന്നും നേരിട്ട് സൗദിയിലേക്ക് പ്രവേശിക്കാനുള്ള അനുമതി ഡിസംബർ 4 നു പുലർച്ചെ 1 മണിക്കും പ്രാബല്യത്തിൽ വരും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa