ആശങ്കപ്പെടുത്താത്ത നീക്കങ്ങളുമായി സൗദി; യു എ ഇയിലും ഒമിക്രോൺ സ്ഥിരീകരിച്ചു
പുതിയ കൊറോണ വേരിയന്റ് രാജ്യത്ത് സ്ഥിരീകരിച്ചിട്ടും പൊതു ജനങ്ങൾക്ക് ആശങ്കയുണ്ടാക്കാത്ത നീക്കങ്ങളുമായി സൗദി.
ഒമിക്രോൺ വ്യാപനം കൂടുതൽ ഉള്ള വേരിയന്റ് ആണെങ്കിലും മറ്റു വൈറസുകളെപ്പോലുള്ള ലക്ഷണങ്ങളേ ഇതിനും ഉള്ളൂ എന്നാണ് സൗദി ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നത്.
മാസ്ക് ധരിച്ചും പ്രതിരോധ മുൻ കരുതലുകൾ സ്വീകരിച്ചും വാക്സിനെടുത്തും സുരക്ഷിതരാകാനാണു ആരോഗ്യ വകുപ്പ് പ്രധാനമായും ആഹ്വാനം ചെയ്യുന്നത്.
അനാവശ്യ ഭീതിയാണ് ഒമിക്രോണിന്റെ കാര്യത്തിൽ ഉണ്ടാക്കുന്നതെന്നും ഇത് മൂലം ആരും ഗുരുതരാവസ്ഥയിലായിട്ടില്ലെന്നും പ്രമുഖ സൗദി പകർച്ചാവ്യാധി കൺസൾട്ടന്റും അറിയിച്ച് കഴിഞ്ഞു.
ലോക്ക് ഡൗൺ പോലുള്ള കർശനമായ നടപടികളിലേക്ക് മടങ്ങില്ലെന്നുള്ള സൗദി ആരോഗ്യ മന്ത്രാലയ വാക്താവിന്റെ അറിയിപ്പും പൊതു സമൂഹത്തിനു ആശ്വാസം നൽകുന്നതും ആശങ്ക ഇല്ലാതാക്കുന്നതുമാണ്.
അതേ സമയം സൗദിക്ക് പുറമെ യു എ ഇയിലും ഒമിക്രോൺ വേരിയന്റ് സ്ഥിരീകരിച്ചു. ആഫ്രിക്കയിൽ നിന്നെത്തിയ ഒരു ആഫ്രിക്കൻ യുവതിക്കാണു ഒമിക്രോൺ സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം നോർത്ത് ആഫ്രിക്കൻ രാജ്യത്ത് നിന്നെത്തിയ സൗദി പൗരനു ഒമിക്രോൺ സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa