ഇഖാമ നിലവിലുള്ള 6 ലക്ഷത്തിൽ പരം പേർക്ക് കുവൈത്തിൽ പ്രവേശന വിലക്ക്
കുവൈത്ത് സിറ്റി: ഏഴ് രാജ്യങ്ങളിൽ നിന്നുള്ള 6,18,365 പേർക്ക് കുവൈത്തിൽ പ്രവേശിക്കുന്നതിനു വിലക്കുള്ളതായി റെസിഡൻസി അഫയർസ് ജനറൽ ഡിപ്പാർട്ട്മെൻ്റിൻ്റെ കണക്കുകൾ പറയുന്നു. ഇത്രയും പേർക്ക് നിലവിൽ വാലിഡ് ഇഖാമ നിലവിലുണ്ട് എന്നതാണു കൗതുകം.
152,759 സിറിയൻ പൗരന്മാരും, 14,999 ഇറാഖികളും, 38,034 ഇറാനികളും 12,972 യമനികളും 107,084 പാകിസ്ഥാനികളും 13,652 അഫ്ഗാനികളും 278,865 ബംഗ്ളാദേശികളുമാണു വിലക്കപ്പെട്ടവർ.
വർഷങ്ങളായി ഇവർ താമസ രേഖ പുതുക്കിക്കൊണ്ട് വരുന്നതായാണു റിപ്പോർട്ട് പറയുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa