ജിദ്ദയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിനു മുകളിൽ ഫോർമുല1 കാർ വട്ടം കറങ്ങുന്ന വീഡിയോ വ്യാജം
ജിദ്ദ: ജിദ്ദ കോർണീഷിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിനു മുകളിൽ ഒരു ഫോർമുല1 കാർ വട്ടം കറങ്ങുന്ന വീഡിയോ സൗദി സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു.
എന്നാൽ പ്രസ്തുത കെട്ടിടത്തിൻ്റെ മുകൾ ഭാഗം വ്യക്തമാക്കുന്ന വീഡിയോയിൽ കാർ വട്ടം കറങ്ങുന്ന വീഡിയോ ആഡ് ചെയ്‌തതാണെന്ന് വീഡിയോ ക്രിയേറ്റർ തന്നെ പറഞ്ഞു.
ഇപ്പോൾ ഫോർമുല 1 റേസ് ജിദ്ദയിൽ നടന്നപ്പോൾ പ്രസ്തുത കെട്ടിടത്തിൻ്റെ മുകൾ ഭാഗം ചിത്രീകരിച്ച ക്ളിപിൽ ഒരു ഫോർമുല കാർ വട്ടം കറങ്ങുന്നത് പോലുള്ള ഒരു രംഗം കൂട്ടിച്ചേർക്കുകയായിരുന്നുവെന്ന് വീഡിയോയുടെ ഉടമയായ അംറ് ഖാലിദ് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കാറിനെ മോഷൻ ഗ്രാഫിക്സും ത്രീഡി ഗ്രാഫിക്സ് ടെക്നോളജിയുമെല്ലാം ഉപയോഗിച്ച് വിഡിയോയിൽ ചേർത്ത് വട്ടം കറക്കുന്ന പ്രതീതി കൃത്രിമമായി സൃഷ്ടിക്കുകയായിരുന്നു.
എന്ത് കൊണ്ട് ഇത് വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിട്ടും ആദ്യം ഇതിനെക്കുറിച്ച് പ്രതികരിച്ചില്ലെന്ന് ചോദിച്ചപ്പോൾ ജനങ്ങൾ അതിനെക്കുറിച്ച് വിലയിരുത്തി പ്രതികരിക്കട്ടേ എന്ന് കാത്തിരുന്നതായിരുന്നുവെന്ന് ഖാലിദ് പറഞ്ഞു.
സോഷ്യൽ മീഡിയകളിലുടെ പ്രചരിച്ച പ്രസ്തുത വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa