Sunday, September 22, 2024
GCCOmanSaudi ArabiaTop Stories

സൗദി കിരീടാവകാശിക്ക് ഒമാനിൽ ഊഷ്മള സ്വീകരണം; സൗദി-ഒമാൻ റോഡ് തുറക്കുന്നതിനു സന്ദർശനം സാക്ഷ്യം വഹിക്കും

മസ്കറ്റ്: ജിസിസി പര്യടനത്തിന്റെ ഭാഗമായി ഇന്നലെ രാത്രി മസ്ക്കറ്റിലെത്തിയ സൗദി കിരീടാവകാശി മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരനെ ഒമാൻ സുൽത്താൻ നേരിട്ട് സ്വീകരിച്ചു.

സൗദിയെയും ഒമാനെയും ബന്ധിപ്പിക്കുന്ന  680 കിലോമീറ്റർ നീളമുള്ള പുതിയ റോഡ് തുറക്കുന്നതിന് കിരീടാവകാശിയുടെ സന്ദർശനം സാക്ഷ്യം വഹിക്കും.

പുതിയ റോഡ് സൗദിയിൽ നിന്ന് സുൽത്താനേറ്റിലേക്കും അതിന്റെ തുറമുഖങ്ങളിലേക്കുള്ള ചരക്ക് നീക്കത്തിനുള്ള വഴി തുറക്കുന്നതിനും കാരണമാകും. സൗദി, ഒമാനി ഉൽപ്പന്നങ്ങളുടെ ആഗോള കയറ്റുമതിക്ക്  ഇത് സഹായിക്കും.

സൗദി-ഒമാനി ബിസിനസ് കൗൺസിൽ സജീവമാക്കുന്നതിലൂടെയും വാണിജ്യ-വ്യവസായ ചേംബറുകൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലൂടെയും സൗദിയും ഒമാനും തമ്മിലുള്ള വ്യാപാര വിനിമയത്തിന്റെ അളവ് വർദ്ധിക്കും.

കിരീടാവകാശിയുടെ സുൽത്താനേറ്റ് സന്ദർശന വേളയിൽ, എണ്ണ, ഊർജം, പെട്രോകെമിക്കൽ വ്യവസായങ്ങൾ, സമുദ്ര, ഭൂമി ലോജിസ്റ്റിക്‌സ്, ഖനനം, റിയൽ എസ്റ്റേറ്റ് പദ്ധതികൾ, ഭക്ഷ്യ വ്യവസായങ്ങൾ എന്നീ മേഖലകളിൽ ബില്യൺ കണക്കിന് ഡോളറിന്റെ നിക്ഷേപ പദ്ധതികൾക്കായുള്ള 12 കരാറുകൾ ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവെക്കും.

സൗദിയുടെ എണ്ണ, എണ്ണ ഇതര കയറ്റുമതിക്കുള്ള തുറമുഖമായി ഒമാനി തുറമുഖങ്ങളെ മാറ്റുന്നതിന് ഈ കരാറുകൾ സഹായകമാകുകയും ചെയ്യും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്